Month: May 2022

ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഉത്സവമായ ഭാരത് ഡ്രോൺ മഹോത്സവം 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 150 ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റുകൾ പുറത്തിറക്കി. ഡ്രോൺ സാങ്കേതിക വിദ്യയുമായി…

നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും

കോട്ടയം-ചിങ്ങവനം റെയിൽവേ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ ട്രെയിൻ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജനശതാബ്ദി, വേണാട്, ചെന്നൈ മെയിൽ എന്നിവയുൾപ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരി എക്സ്പ്രസ്, പരശുറാം എന്നിവയുൾപ്പെടെ നാൽ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി.…

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

മുംബൈ മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ക്ലീൻ ചിറ്റ് നൽകി. കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയും തെളിവില്ലെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 14 പേർക്കെതിരെയാണ്…

ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ

ജൂണോടെ ജപ്പാൻ വിനോദസഞ്ചാരം പുനരാരംഭിക്കും. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകും. കൊവിഡ് റിപ്പോർട്ട് ചെയ്ത് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾ മാത്രമാണ് അനുവദനീയം.…

ആഗോള സമ്പദ്‌വ്യവസ്ഥ തകരുന്നു, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2022ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് -19 ൻറെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ, റഷ്യ-ഉക്രൈൻ യുദ്ധം ലോകരാജ്യങ്ങൾക്ക് തിരിച്ചടിയാണ് നൽകുന്നത്. അസംസ്കൃത…

ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച എത്താം; ഉപാധിയുമായി വിജയ് ബാബു

നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു കേരള ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ചാൽ തിങ്കളാഴ്ച കൊച്ചിയിലേക്ക് മടങ്ങുമെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതറിയാതെയാണ് ദുബായിലേക്ക് പോയതെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ…

അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയത്തിന്റെ നിർമാണം പൂർത്തിയായി

അബുദാബിയിലെ അബു മുറൈഖയിൽ സി.എസ്.ഐ പള്ളിയുടെ നിർമ്മാണം പൂർത്തിയായി. 11 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് പള്ളി നിർമ്മിച്ചത്. 12,000 ചതുരശ്രയടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന പള്ളിയിൽ 750 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ ഏഴിനാണ് ദേവാലയത്തിന് തറക്കല്ലിട്ടത്. സർക്കാരിൻറെ അനുമതി ലഭിച്ചാലുടൻ…

മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് എസ്ഡിപിഐ

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ എസ്.ഡി.പി.ഐയുടെ പേർ അനാവശ്യമായി വലിച്ചിഴച്ച മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം. പോപ്പുലർ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്.ഡി.പി.ഐയും ഒരു രാഷ്ട്രീയ പാർട്ടിയാണ്. പോപ്പുലർ ഫ്രണ്ട് പരിപാടിക്കിടെയുണ്ടായ…

ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം 7 സൈനികർ മരിച്ചു

ലഡാക്കിൽ വാഹനം ഷ്യോക്ക് നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇന്ത്യ-ചൈന അതിർത്തിയിലെ തുർതുക്ക് സെക്ടറിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഷ്യോക്ക് നദിയിലേക്ക് മറിയുകയായിരുന്നു. 26…

രാജ്യത്ത് കാറുള്ള കുടുംബം 8 ശതമാനം മാത്രം

രാജ്യത്തെ 8 ശതമാനം വീടുകളിൽ മാത്രമാണ് കാർ ഉള്ളതെന്ന് റിപ്പോർട്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 12 കുടുംബങ്ങളിൽ ഒരാൾക്ക് മാത്രമാണ് കാറുകൾ ഉള്ളതെങ്കിലും ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും ഇപ്പോഴും ഇരുചക്ര വാഹനങ്ങളുണ്ടെന്ന് സർവേ പറയുന്നു. ഇന്ത്യയിലെ…