Month: May 2022

കാലവർഷം ആദ്യം എത്തുക തെക്കൻ ജില്ലകളിൽ;9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കാലവർഷം ആദ്യം എത്തുക തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഇത് സൂചിപ്പിക്കുന്നു. കാറ്റ് അനുകൂലമായാൽ മൺസൂൺ ഉടൻ എത്തും, പക്ഷേ അതിനുശേഷം ദുർബലമാകാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ…

ഉറക്കത്തിലെ ചുമയും തുമ്മലും തിരിച്ചറിയുന്ന സംവിധാനമൊരുക്കാൻ ഗൂഗിള്‍

ഉപഭോക്താക്കള്‍ക്ക് ഉറക്കത്തിൽ ചുമയും തുമ്മലും ഉണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു പുതിയ സംവിധാനമൊരുക്കാന്‍ ഗൂഗിള്‍. ഇതുവഴി തുമ്മലും ചുമയും കണ്ടെത്താൻ ആൻഡ്രോയിഡ് ഫോണിന് കഴിയും. പിക്സൽ ഫോണുകളിൽ ഈ ഫീച്ചർ ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഗൂഗിൾ 9ടു5 റിപ്പോർട്ട്…

വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ് രംഗത്ത്

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി ഉയർത്തിയ വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ് രംഗത്ത്. ഇതൊരു പുതിയ മുദ്രാവാക്യമല്ലെന്നും എൻആർസി, സിഎഎ പ്രതിഷേധങ്ങളിലും ഇതേ മുദ്രാവാക്യം താൻ ഉയർത്തിയിരുന്നുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ പിതാവിനെ കൊച്ചിയിൽ നിന്ന്…

രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാൻ സാധ്യത

രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാൻ സാധ്യത. രാജ്യത്ത് രൂക്ഷമായ കൽക്കരി ക്ഷാമം തുടരുന്നതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമം വർദ്ധിപ്പിക്കുന്നു. സെപ്റ്റംബർ പാദത്തിൽ പ്രാദേശിക കൽക്കരി വിതരണ ആവശ്യം 42.5 ദശലക്ഷം ടൺ കുറയുമെന്ന്…

ലിംഗനിർണ്ണയം നടത്തി ഗർഭസ്ഥ പെണ്‍ശിശുക്കളെ കൊലപ്പെടുത്തുന്ന സംഘം അറസ്റ്റിൽ

ലിംഗനിർണ്ണയം നടത്തി ഗർഭസ്ഥ പെണ്‍ശിശുക്കളെ കൊലപ്പെടുത്തുന്ന സംഘം ഒഡീഷയിൽ അറസ്റ്റിൽ. അന്തർ സംസ്ഥാന സംഘത്തിലെ 13 പേരെ അറസ്റ്റ് ചെയ്തു. അള്‍ട്രാസൗണ്ട് സ്കാനിലൂടെ ലിംഗനിര്‍ണയം നടത്തിയായിരുന്നു ഗര്‍ഭഛിദ്രം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് റെയ്ഡിനായി എത്തിയപ്പോൾ 11 സ്ത്രീകൾ പരിശോധനയ്ക്കായി ലാബിൽ എത്തിയിരുന്നു.…

ഹോം സിനിമ വിവാദം അനാവശ്യമാണെന്ന് ജൂറി ചെയർമാൻ സയ്യിദ് മിർസ

ഹോം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്ന് ജൂറി ചെയർമാൻ സയ്യിദ് മിർസ. ജൂറി മുഴുവൻ സിനിമയും കണ്ടിരുന്നുവെന്നും ഒരു വിഭാഗത്തിലും ഹോം അവസാന ഘട്ടത്തിലേക്ക് എത്തിയില്ലെന്നും പുരസ്കാരം പൂർണ്ണമായും ജൂറിയുടെ തീരുമാനമാണ്, അതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും…

‘അർത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചത്’

അർത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം ഉയർത്തിയ 10 വയസുകാരൻ. എൻആർസിയുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മുദ്രാവാക്യം കേട്ടിരുന്നുവെന്നും അത് മനപ്പാഠമാക്കിയതാണെന്നും കുട്ടി പറഞ്ഞു. “ഞാൻ ആദ്യം വിളിച്ചത് ‘ആസാദി’ എന്നാണ്. അത്…

രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം; 11 അംഗങ്ങൾ കോണ്‍ഗ്രസില്‍ നിന്ന്

രാജ്യം രാജ്യസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. 15 സംസ്ഥാനങ്ങളിലായി ഒഴിവുകളുണ്ട്. ജൂൺ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ 55 രാജ്യസഭാംഗങ്ങൾ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇതിൽ 11 അംഗങ്ങൾ കോണ്‍ഗ്രസില്‍ നിന്നായിരിക്കും. 20 പേർ ബി.ജെ.പിയിൽ നിന്നുള്ളവരാണ്. ബി.ജെ.പിക്ക് ഇത്തവണ ചില സീറ്റുകൾ നഷ്ടമാകും. എന്നാൽ…

ഒരു ഐപിഎൽ സീസണിൽ നിന്ന് ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബൗളറായി സിറാജ്

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബൗളറെന്ന റെക്കോർഡ് മുഹമ്മദ് സിറാജിന് സ്വന്തം. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 31 സിക്സറുകളാണ് സിറാജ് നേടിയത്. 2018 ൽ 16 മത്സരങ്ങളിൽ നിന്ന് 29 സിക്സറുകൾ നേടിയ ചെന്നൈ…

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്

ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി ഭീഷണി നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കിഴക്കൻ തിമോർ തീരത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഭൂചലനത്തിൽ ഇതുവരെ…