Month: May 2022

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡി.ജി.പിയെ ചുമതലപ്പെടുത്തി. ശബ്ദനിയന്ത്രണം കർശനമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ തീരുമാനം. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ മൈതാനങ്ങൾ ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും. ഉച്ചഭാഷിണികളും മറ്റ്…

റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലി 15 വയസുകാരൻ ആശുപത്രിയിൽ

‘കെജിഎഫ് 2’ ഹീറോ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച 15 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ച 15 വയസുകാരനെ തൊണ്ടവേദനയും ചുമയും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ്…

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; അപലപിച്ച് കെ സുരേന്ദ്രൻ

പൂജപ്പുരയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. സംഭവത്തിൽ നടപടിയെടുക്കാൻ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ജയിൽ മോചിതനായ പി.സി ജോർജിനെ…

അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെട്ടെന്ന് ഷാഫി പറമ്പിൽ

ഹോം വിവാദം കോൺഗ്രസ് ഏറ്റെടുത്തു. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെട്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഹോം സിനിമയെയും നടൻ ഇന്ദ്രൻസിനെയും അവഗണിച്ചത് മനപ്പൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ സർക്കാർ ഇടപെട്ടിട്ടില്ല എന്ന് പറഞ്ഞ് അഭിനയിക്കുന്നതിന്…

ഏറ്റവും കൂടുതൽ വരുമാനമുള്ള പ്രാദേശിക പാർട്ടിയായി ഡിഎംകെ; വരവ് 150 കോടി

2020-21 സാമ്പത്തിക വർഷത്തെ രാജ്യത്തെ പ്രാദേശിക പാർട്ടികളുടെ വരവ് ചെലവ് കണക്കുകളുടെ പട്ടികയിൽ ഡിഎംകെ ഒന്നാമതെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്സ് (എ.ഡി.ആർ) പുറത്തിറക്കിയ പട്ടികയിൽ ഒന്നാമതെത്തിയത്.…

ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചാരണം; മൂന്നുപേർ കൂടി കസ്റ്റഡിയിൽ

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാദ സംഭവങ്ങളെ തുടർന്ന് കോൺഗ്രസ്, യൂത്ത് ലീഗ്, പ്രവർത്തകർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ…

ജൂറി ഒരു നല്ല സിനിമ കണ്ടില്ലെന്നും അതിൽ സങ്കടമുണ്ടെന്നും മഞ്ജു പിള്ള

ചലച്ചിത്ര അവാർഡ് വിവാദത്തിൽ പ്രതികരണവുമായി നടി മഞ്ജു പിള്ള. ജൂറി ഒരു നല്ല സിനിമ കണ്ടില്ലെന്നും അതിൽ സങ്കടമുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. ഹോം അവാർഡിൽ പരിഗണിക്കാതിരുന്നത് എന്തെങ്കിലും കാരണത്തിന്റെ പേരിലാണെങ്കിൽ അത് ശരിയായ കാര്യമല്ലെന്നും മഞ്ജു പിള്ള പറഞ്ഞു. ‘ഹോം’…

‘പി.ടി.യുടെ സ്വപ്നങ്ങൾ അനന്തരാവകാശി അല്ല സാക്ഷാത്കരിക്കണ്ടത്’

തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ രംഗത്തുണ്ടാകുമെന്ന് സുരേഷ് ഗോപി. പി.ടി.യുടെ സ്വപ്നങ്ങൾ അനന്തരാവകാശി അല്ല സാക്ഷാത്കരിക്കണ്ടതെന്നും ആ വോട്ട് എ.എൻ.രാധാകൃഷ്ണന് നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു. പി.സി ജോർജിനെ പിന്തുണയ്ക്കുന്ന ബി.ജെ.പിയെ കുറിച്ച് കെ.സുരേന്ദ്രനോട് ചോദിക്കണമെന്നും…

അമേരിക്കയിൽ തോക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ എതിർത്ത് ട്രംപ്

ടെക്സസിലെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ 19 കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് തോക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ എതിർത്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൂസ്റ്റണിലെ നാഷണൽ റൈഫിൾ അസോസിയേഷനിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് തോക്ക് നിയന്ത്രണം കർശനമാക്കണമെന്ന ആവശ്യം…

ബർമൂഡ ട്രയാം​ഗിളിലേക്കുള്ള വിനോദ യാത്രയ്ക്ക് വിചിത്ര ഓഫറുമായി കപ്പൽ

ബർമുഡ ട്രയാംഗിളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ച് നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂയിസ് ലൈൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള നോർവീജിയൻ പ്രൈമ എന്ന കപ്പലാണ് നിഗൂഢതകൾ നിറഞ്ഞ ബർമുഡ ട്രയാം​ഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. ബെർമുഡ ട്രയാംഗിളിൽ പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.…