Month: May 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളിന് നിരോധനം ഏർപ്പെടുത്തി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെ എക്സിറ്റ് പോൾ നടത്തുന്നത് നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നത്…

ഈന്തപ്പഴ കയറ്റുമതി; ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി

2021ലെ ഈന്തപ്പഴം കയറ്റുമതിയിൽ 113 രാജ്യങ്ങളിലേക്ക് ഈന്തപ്പഴം കയറ്റുമതി ചെയ്ത് സൗദി അറേബ്യ പട്ടികയിൽ ഒന്നാമതെത്തി. വേൾഡ് ട്രേഡ് സെന്ററിനു കീഴിലുള്ള ട്രേഡ് മാബ് വെബ്സൈറ്റാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സൗദി അറേബ്യയിൽ പ്രതിവർഷം 7.5 ബില്യൺ റിയാലിന്റെ ഈന്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്.…

ശ്രീലങ്കൻ പ്രതിസന്ധി; റഷ്യയില്‍ നിന്ന് എണ്ണ ലഭ്യമാക്കി രാജ്യം

റഷ്യയിൽ നിന്ന് ശ്രീലങ്ക എണ്ണ ലഭ്യമാക്കി. അതേസമയം, ഇത് ഉടൻ തന്നെ യൂറോപ്യൻ ഉപരോധത്തിനു വിധേയമാകുമെന്ന് ഊർജ്ജ മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ശ്രീലങ്ക നേരിടുന്നത്. ഇന്ധനത്തിന്റെയും മറ്റ് പ്രധാന ചരക്കുകളുടെയും ദൗർലഭ്യം 22 ദശലക്ഷം…

ഇന്ത്യയുടെ വിദേശനാണ്യശേഖരണത്തിൽ വർദ്ധനവ്

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.23 ബില്യണ്‍ ഡോളർ ഉയർന്ന് 597.509 ബില്യണ്‍ ഡോളറിലെത്തി. മെയ് 20 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മെയ് 13 ന്, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 2.676 ബില്യണ്‍ ഡോളർ ഇടിഞ്ഞ് 593.279…

സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് എ കെ ബാലൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെച്ചൊല്ലിയുള്ള ഇപ്പോഴത്തെ വിവാദം മനപ്പൂർവ്വം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടക്കുന്നതെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിൽ സംസ്ഥാന സർക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ ഒന്നും ചെയ്യാൻ…

ചോദ്യം ചെയ്യൽ നാടകത്തിനു പിന്നിൽ പിണറായി വിജയനെന്ന് പി സി ജോർജ്

വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം ലഭിച്ച പി സി ജോർജിന്റെ ഞായറാഴ്ചത്തെ ചോദ്യം ചെയ്യൽ നാടകത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി സി ജോർജ് ആരോപിച്ചു. ജയിൽ മോചിതനായ ശേഷം ഞായറാഴ്ച തൃക്കാക്കരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി…

പി സി ജോര്‍ജിന്റെ ചോദ്യം ചെയ്യൽ; ഹാജരാകുന്നതില്‍ തീരുമാനം പിന്നീടെന്ന് ഷോണ്‍ ജോര്‍ജ്

വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. കേസിനോട് പ്രതികരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ…

ഇന്ദ്രന്‍സ് വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

സംസ്ഥാന അവാർഡ് നിർണയത്തിൽ ഇന്ദ്രൻസിനെയും ‘ഹോം’ എന്ന സിനിമയെയും അവഗണിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. എം പിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ആറ് വർഷമായി തന്റെ സിനിമകൾ അവാർഡിന് പരിഗണിക്കുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ഹോം’ സിനിമയോടും ഇന്ദ്രൻസിനെ സംസ്ഥാന…

മമ്മൂട്ടിയുടെ അതിഥിയായി പിണറായി വിജയന്‍

തൃക്കാക്കരയിലെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയുടെ വീട്ടിൽ. പ്രചാരണത്തിനായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന പിണറായി വിജയൻ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് കടവന്ത്രയിലെ പുതിയ വീട്ടിലാണ് എത്തിയത്. മമ്മൂട്ടിയും ദുൽഖർ സൽമാനും പിണറായിയെ സ്വാഗതം ചെയ്തു.…

ഇന്ത്യൻ നിർമ്മിത ബിയർ; ‘സെവൻ റിവേഴ്‌സ്’ പുറത്തിറക്കി എബി ഇൻബെവ്

വിസ്കി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആൽക്കഹോളിക് പാനീയമാണ് ബിയർ. വൈവിധ്യമാർന്ന ബിയർ ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഇന്ത്യൻ ബിയർ വിപണിയുടെ വളർച്ചയ്ക്ക് കാരണം. ഇന്ത്യൻ വിപണിക്കായി ഒരു പുതിയ ഉൽപ്പന്നവുമായി അൻഹ്യൂസർ-ബുഷ് ഇൻബെവ് വരുന്നു. ബഡ്‌വെയ്‌സർ, കൊറോണ എക്സ്ട്രാ,…