Month: May 2022

റഷ്യക്കെതിരായ ഉപരോധം; ലാഭവിഹിതം പിൻവലിക്കാനാകാതെ ഇന്ത്യൻ കമ്പനികൾ

റഷ്യൻ ആസ്തിയിൽ ഓഹരിയുള്ള ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് ലാഭവിഹിതം പിൻ‌വലിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. യുദ്ധത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഇന്ത്യൻ കമ്പനികൾക്ക് ലാഭവിഹിതം ക്ലെയിം ചെയ്യാൻ കഴിയില്ലെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യൻ കമ്പനികൾ ഈ…

എയർ ഇന്ത്യ എക്സ്പ്രസ് 23 വൈകി; താമസവും ഭക്ഷണവും ലഭിക്കാതെ യാത്രക്കാർ

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 583 വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അനിശ്ചിതകാലത്തേക്ക് വൈകി. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂർ വൈകി ഇന്നലെ രാത്രി 7.45നാണ് പറന്നുയർന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി…

കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ

കാട്ടുപന്നിയെ കൊല്ലുന്നതിനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നിയെ ഉചിതമായ മാർഗങ്ങളിലൂടെ നശിപ്പിക്കാൻ കഴിയുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, മേയർ എന്നിവർക്കാണ് അനുമതി നൽകിയിരിക്കുന്നത്. വിഷം, സ്ഫോടക വസ്തുക്കൾ, വൈദ്യുതാഘാതം…

സേവന തടസം നേരിട്ട് എയർടെൽ വരിക്കാർ

രാജ്യത്ത് വിവിധയിടങ്ങളിൽ എയർടെൽ വരിക്കാർക്ക് സേവന തടസം നേരിട്ടു. നെറ്റ്‍വർക്ക് സിഗ്നൽ പ്രശ്നവും ഇന്‍റർനെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. കോൾ, എസ്എംഎസ് സർവിസുകളെ തടസം ബാധിച്ചു.

ഹോം പുരസ്‌കാര വിവാദത്തിൽ മന്ത്രി സജി ചെറിയാന്‍

‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിനു നടൻ ഇന്ദ്രൻസിനു മികച്ച നടനുള്ള പുരസ്കാരം നിഷേധിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മലയാള ചലച്ചിത്ര സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയും ‘ഹോമി’നു അവാർഡ് നൽകാത്തതും തമ്മിൽ ബന്ധമില്ലെന്നു മന്ത്രി…

തിമിംഗലം വഴിതെറ്റിയെത്തിയത് ഫ്രാന്‍സിലെ നദിയിൽ

ഫ്രാൻസിലെ സെയിൻ നദിയിൽ ഒറ്റപ്പെട്ടുപോയി കൊലയാളി തിമിംഗലം. ഇതിനെ കടലിലേക്ക് തിരികെ കൊണ്ടുവിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഓര്‍ക്കകളുടേതിന് സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഡ്രോണുകളുടെ സഹായത്തോടെ ഇവരെ കടലിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മെയ് 16 നാണ് ഇതിനെ നദിയിൽ ആദ്യമായി…

ഷെയിൻ നിഗമിന്റെ ‘ഉല്ലാസം’; ടീസർ പുറത്തിറങ്ങി

ഷെയിൻ നിഗം നായകനായെത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ബാലചന്ദ്രകുമാറിനെതിരായ പീഡന കേസിന്റെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍

നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസിൽ പൊലീസ് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസാണ് ആലുവ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 19നു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി അതൃപ്തി അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര…

കേരളത്തില്‍ ജൂണ്‍ ഒന്നുവരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും ; ജാഗ്രതാ നിര്‍ദേശം

ഇന്നു മുതൽ ജൂൺ ഒന്ന് വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് പ്രവചിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് . ഇടിമിന്നൽ അപകടകരമായതിനാൽ ജനങ്ങൾ അതീവ ജാഗ്രത…

ആയുര്‍വേദവും യോഗയും ഒരു മതത്തിന്റെ മാത്രം കുത്തകയലെന്ന് രാഷ്ട്രപതി

ആയുർവേദവും യോഗയും ഒരു പ്രത്യേക മതവുമായോ സമുദായവുമായോ മാത്രം ബന്ധപ്പെട്ടിരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മധ്യപ്രദേശിൽ ആരോഗ്യഭാരതി സംഘടിപ്പിച്ച ആരോഗ്യ മൻഥൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും ആരോഗ്യഭാരതിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും…