Month: May 2022

തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി

തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്. അതേസമയം, ഏഴ് വയസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ…

പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നല്‍കി; തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

2015 ൽ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ കൈമാറിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. 2018 മെയ് ഏഴിന് പൾസർ സുനി ദിലീപിനു എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ അളിയൻ സൂരജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ…

ആറ് പാസഞ്ചര്‍ തീവണ്ടികള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നു

കേരളത്തിലെ ആറ് പാസഞ്ചർ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും. എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ, ഷൊർണൂർ ജംഗ്ഷൻ-നിലമ്പൂർ റോഡ് , ഗുരുവായൂർ-തൃശ്ശൂർ, കൊല്ലം ജംഗ്ഷൻ-തിരുവനന്തപുരം സെൻട്രൽ, കോട്ടയം-കൊല്ലം എന്നിവയാണ് സർവീസ് നടത്തുക.

വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേരെ കോടതിയിൽ ഇന്ന് ഹാജരാക്കും

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പെടെ അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മതവിദ്വേഷം വളർത്താൻ മനപ്പൂർവ്വം ഇടപെട്ടു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട്…

വധശിക്ഷ നിർത്തലാക്കാൻ ഒരുങ്ങി സാംബിയ; തീരുമാനം സ്വാഗതം ചെയ്ത് യുഎൻ

വധശിക്ഷ നിർത്തലാക്കുമെന്ന് സാംബിയ. സാംബിയയുടെ പ്രഖ്യാപനത്തെ യുഎൻ സ്വാഗതം ചെയ്തു. വാഗ്ദാനം യാഥാർത്ഥ്യമാക്കുന്നതിന് സാംബിയൻ അധികൃതർക്ക് സാങ്കേതിക സഹായവും സഹകരണവും നൽകാൻ ഒഎച്ച്സിഎച്ച്ആർ തയ്യാറാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് സെയ്ഫ് മഗഗ്നോ പറഞ്ഞു. രാജ്യത്ത് വധശിക്ഷ നിർത്തലാക്കുമെന്ന സാംബിയൻ പ്രസിഡന്റിന്റെ…

ഇതരസംസ്ഥാനത്തു നിന്ന് കുടിയേറിയവര്‍ക്ക് സാമ്പത്തിക സംവരണം നൽകാൻ സർക്കാർ ഒരുങ്ങുന്നു

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവർക്ക് സംവരണം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. മറ്റ് സംവരണം ലഭിക്കാത്തവർക്ക് 10% സാമ്പത്തിക സംവരണ വിഭാഗത്തിലാണ് ഇവരെ പരിഗണിക്കുക. വിദ്യാഭ്യാസത്തിനും തൊഴിലിനും ഈ സംവരണം ബാധകമായിരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരിൽ…

പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരാകില്ല; തൃക്കാക്കരയിൽ എത്തും

വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ജോർജ് ഫോർട്ട് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. എന്നാൽ ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പൊലീസ്…

വീണ്ടും റോയലായി റയൽ മഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന് വീണ്ടും സ്വന്തമായി. ഫ്രാൻസിലെ പാരീസിൽ നടന്ന ഫൈനലിൽ ഇംഗ്ലീഷ് കരുത്തരായ ലിവർ പൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ വിനീഷ്യസാണ് റയലിനായി വിജയഗോൾ നേടിയത്. പാരീസിലെ സ്റ്റേഡ് ഡി…

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. 50 കാരനായ യുഎസ് പൗരനിലാണ് രോഗം കണ്ടെത്തിയത്. നെതർലൻഡ്സിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നതെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്. രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇയാളെ നിരീക്ഷണത്തിലാക്കി. ആരുമായാണ് രോഗി സമ്പർക്കം പുലർത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ…

മഴ മുന്നറിയിപ്പില്‍ മാറ്റം; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ഏതാനും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തിറക്കിയ വിജ്ഞാപനത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്. അതേസമയം നാളെയും…