Month: May 2022

അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാൻ ആപ് റെഡി

അബുദാബി: തീപിടുത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ദ്രുത സഹായം നൽകാനുള്ള സൗകര്യവുമായി അബുദാബി പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ. ആപ്ലിക്കേഷന്റെ ഇടതുവശത്തുള്ള എസ്ഒഎസ് ഓപ്ഷനിലെ അഗ്നിബാധ, ആംബുലൻസ് സീലുകളിൽ അമർത്തിയാൽ, അഗ്നിശമന സേനയും ആംബുലൻസും പൊലീസും നിമിഷനേരം കൊണ്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം…

2021–22 സാമ്പത്തിക വർഷം ; ജിഡിപി വളർച്ചയിൽ രാജ്യം

ന്യൂഡൽഹി: രാജ്യത്തെ 2021-22 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 8.7 ശതമാനമായി . കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 7.3 ശതമാനമായിരുന്നു. മാർച്ച് പാദത്തിൽ ജിഡിപി 4.1 ശതമാനം വളർച്ച കൈവരിച്ചു.

ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ നീക്കങ്ങൾ നടത്താൻ ഒരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ 15,300 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് വാഹന നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. വാഹന, ഇവി മേഖലകളിൽ 11,900 കോടി…

മങ്കിപോക്സ്; വിമാനത്താവളങ്ങളിൽ നിരീക്ഷണം വർദ്ധിപ്പിക്കാൻ നിർദേശിച്ച് തമിഴ്നാട്

രാജ്യത്ത് മങ്കിപോക്സ് രോഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്. രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിക്കാൻ ഹെൽത്ത് ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂൾ തുറക്കുന്നു; പെൻസിൽ മുതൽ കുടവരെ തീവില

കൊവിഡ് മഹാമാരിയുടെ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മധ്യവേനലവധിക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ നാളെ തുറക്കും. ബാഗ് മുതൽ യൂണിഫോം വരെ ഒരുക്കങ്ങൾ ഇരട്ടിയാവുകയാണ്. മൂന്ന് വർഷം മുമ്പ് ഉപയോഗിച്ചിരുന്നത് ഇനി ഉപയോഗ ശൂന്യമായ അവസ്ഥയിലാകും. അതുകൊണ്ടാണ് മാതാപിതാക്കളും കുട്ടികളും സാധനങ്ങൾ…

മെയ്‌ 31;കൂട്ടപ്പടിയിറക്കത്തിന്റെ ദിനം

സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 11,100 ജീവനക്കാർ ഈ വർഷം മെയ് 31നു വിരമിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ഈ കണക്ക്. എല്ലാ മാസവും ജീവനക്കാർ വിരമിക്കുന്നുണ്ടെങ്കിലും, കൂട്ട വിരമിക്കൽ മെയ് മാസത്തിലാണ് നടക്കുന്നത്. കഴിഞ്ഞ മേയിൽ 9,205 പേർ വിരമിച്ചു.…

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരങ്ങളുടെ തിരക്കിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതോടെ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം. വളരെ തിരക്കേറിയ ഷെഡ്യൂളാണ് ടീമിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ ആദ്യം ടി20 പരമ്പര കളിക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരും. ആദ്യ…

സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറക്കണം ; എസ്ബിഐ

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് (എസ്ബിഐ) സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാനങ്ങൾക്ക് ആനുപാതികമായി വരുമാനം ലഭിക്കും. നികുതി കുറയ്ക്കുമ്പോൾ വരുമാന നഷ്ടമുണ്ടാകും. ഇന്ധന വില വർദ്ധനവ്…

ഗ്യാൻവാപി മസ്ജിദ് കേസ്; വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് വിലക്ക്

വാരാണസി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവേയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു. സർവേ റിപ്പോർട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടാൻ ഹർജിക്കാർ അനുമതി തേടിയിരുന്നു.…

കര കയറാൻ ഒരുങ്ങി ശ്രീലങ്ക; ഇന്ധന, പാചകവാതക വില ഉടനെ കുറയും

കൊളംബോ: ശ്രീലങ്കയിൽ ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും വിലയിൽ മാറ്റമുണ്ടാകുമെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് ഗവർണർ പി നന്ദലാൽ വീരസിംഗെ. അടുത്ത ഒരു മാസത്തേക്ക് ആവശ്യമായ ഇന്ധന സ്റ്റോക്ക് രാജ്യം സംഭരിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് ഗവർണർ പറഞ്ഞു. വിദേശനാണ്യത്തിൽ ലഭിച്ച പണം ഉപയോഗിച്ചാണ്…