Month: May 2022

ആധാർ വിവരം പങ്കിടരുത്, ഒരു സ്ഥാപനത്തിനും ഫോട്ടോകോപ്പി നൽകരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ആധാറിൻറെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടാൻ പാടില്ലെന്ന് കേന്ദ്രസർക്കാർ. ആധാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ ആരുമായും പങ്കിടാൻ പാടില്ലെന്നുമാണ് പുതിയ നിർദ്ദേശം. ആധാറിൻറെ ഫോട്ടോകോപ്പി നൽകുന്നതിനുപകരം, ആധാർ നമ്പറിൻറെ അവസാന നാല് അക്കങ്ങൾ മാത്രം പ്രദർശിപ്പിക്കുന്ന മാസ്ക് ആധാർ ഉപയോഗിക്കാനാണ്…

സ്മാര്‍ട്‌ഫോണുകളുടെയെല്ലാം പ്രാധാന്യം നഷ്ടപ്പെടുമെന്ന് നോക്കിയ സിഇഒ

2030 ഓടെ സ്മാർട്ട്ഫോണുകൾ ഏറ്റവും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക് പറഞ്ഞു. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “2030 ഓടെ, 6 ജി നെറ്റ്‌വർക്ക് നിലവിൽ വരും, അപ്പോഴേക്കും…

നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം ജൂൺ 9ന്

തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹത്തിന്റെ തീയതി പുറത്തിറങ്ങി. യുവ തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർസ്റ്റാർ നയന്താരയും ജൂൺ 9 ന് വിവാഹിതരാകും. ചെന്നൈയ്ക്കടുത്ത് മഹാബലിപുരത്താണ് വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തിറക്കി.…

രാത്രി ജോലിക്ക് സ്ത്രീകളെ നിർബന്ധിക്കരുത്; യുപി സർക്കാർ ഉത്തരവിറക്കി

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി ഫാക്ടറികളിൽ രാത്രി ഷിഫ്റ്റ് ചെയ്യാൻ ഒരു വനിതാ തൊഴിലാളിയെയും നിർബന്ധിക്കരുതെന്ന് യുപി സർക്കാർ. യോഗി ആദിത്യനാഥ് സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു സ്ത്രീ തൊഴിലാളിയും രാവിലെ ആറു മണിക്ക് മുമ്പും…

ഫിഫ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യൻ ഫുട്ബോളിന്റെ ഭരണത്തിൽ വന്ന വലിയ മാറ്റം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പുറത്താക്കാനുള്ള സുപ്രീം കോടതി തീരുമാനം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ പൊതുവായ അതൃപ്തി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഫിഫ ഇക്കാര്യത്തിൽ ഇടപെട്ടേക്കുമെന്ന് ആശങ്കയുണ്ട്. പട്ടേലിന്റെ…

ജാപ്പനീസ് റെഡ് ആര്‍മി സഹസ്ഥാപക ഷിഗെനോബു ജയില്‍ മോചിതനായി

ജാപ്പനീസ് റെഡ് ആർമിയുടെ സഹസ്ഥാപകൻ ഫുസാകു ഷിഗെനോബു 20 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ജയിൽ മോചിതനായി. 2000 മുതൽ സായുധ ആക്രമണങ്ങളുടെ പേരിൽ ഇവർ ജയിലിലാണ്. 1974 ൽ നെതർലാന്റിലെ ഫ്രഞ്ച് എംബസി ഉപരോധിച്ചതിന് ഷിഗെനോബുവിനെ 20 വർഷം തടവിന്…

പൊക്രാനിൽ നിന്ന് നേപ്പാളിലേക്ക് പറന്ന വിമാനം അപ്രത്യക്ഷമായി

ഇന്ന് രാവിലെ 22 പേരുമായി പൊക്രനിൽ നിന്ന് നേപ്പാളിലെ ജോംസോമിലേക്ക് പറന്ന വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനം രാവിലെ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷമായത്. വിമാനം കണ്ടെത്തുന്നതിനായി ഫിസ്റ്റൽ ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. യാത്രക്കാരിൽ 4 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

പിസി ജോർജ് വീണ്ടും വെണ്ണല ക്ഷേത്രത്തിൽ

വീണ്ടും വെണ്ണല ക്ഷേത്രത്തിൽ എത്തിയ പി സി ജോർജിനെ ക്ഷേത്രഭാരവാഹികൾ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ പി സി ജോർജ് പങ്കെടുക്കും. എൻഡിഎ ഓഫീസിൽ തനിക്ക് പറയാനുള്ളത് പറയുമെന്ന് പി സി പറഞ്ഞു.

വിദ്വേഷ മുദ്രാവാക്യം; ‌പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ആലപ്പുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. ആലപ്പുഴയിൽ നടന്ന…

മം​ഗളൂരു സർവകലാശാലയിലും ഹിജാബ് വിവാദം

കർണാടകയിൽ ഹിജാബ് വിവാദം വീണ്ടും കത്തിപ്പടരുന്നു. മംഗലാപുരം സർവകലാശാല യൂണിഫോം നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയതിനു പിന്നാലെ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കാതെ തിരിച്ചയച്ചു. മാർച്ച് 15ലെ കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് മംഗലാപുരം സർവകലാശാല…