Month: May 2022

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; മുൻകരുതൽ നടപടികൾ സ്വീകരിച്ചു

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്തെ ആദ്യത്തെ മരണം സ്ഥിരീകരിച്ചു. 47കാരനാണ് വെസ്റ്റ് നൈൽ പനി ബാധിച്ച് ഇന്ന് മരിച്ചത്. തൃശ്ശൂർ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയുടൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ

ഇന്ന് യുഎഇയിൽ 372 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേർ രോഗമുക്തി നേടി. 2022 മാർച്ച് 7 ൻ ശേഷം ഇന്ന് 2 കോവിഡ്-19 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 372 പുതിയ കൊറോണ…

ഇന്ത്യൻ ബിസിനസ് പോർട്ടൽ ഉദ്ഘാടനം ചെയ്ത് വാണീജ്യ സഹമന്ത്രി

കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ ഇന്ത്യൻ ബിസിനസ് പോർട്ടൽ ഉദ്ഘാടനം ചെയ്തു. മന്ത്രാലയം പറയുന്നതനുസരിച്ച്, ഇ-കൊമേഴ്‌സ് പോർട്ടൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ, കരകൗശല തൊഴിലാളികൾ, കർഷകർ എന്നിവരെ കൂടുതൽ വിദേശ നിക്ഷേപകരിലേക്ക് എത്താൻ സഹായിക്കും.

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോണ്‍ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു

ജമ്മു കശ്മീരിൽ ഇന്ത്യ-പാക് അതിർത്തിയിലെ ഡ്രോണ് ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. വെടിവെച്ചിട്ട ഡ്രോണിൽ നിന്ന് ബോംബുകളും ഗ്രനേഡുകളും കണ്ടെടുത്തതായാണ് റിപ്പോർട്ട്. അമർനാഥ് തീർത്ഥാടനത്തിന് മുന്നോടിയായി ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഡ്രോണ്‍ എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിക്ക് സമീപം ദുരൂഹസാഹചര്യത്തിലാണ്…

‘കെ ഫോൺ ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവ്’

ശാസ്ത്ര പുരോഗതി ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നതിന്റെ തെളിവാണ് കെ-ഫോണ്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വാർഷികാഘോഷത്തിലും സംസ്ഥാന ശാസ്ത്ര പുരസ്കാര വിതരണത്തിലും സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശാസ്ത്രീയ മനോഭാവം ജനകീയ മാർഗങ്ങളിലൂടെ വികസിപ്പിക്കണം. ശാസ്ത്രത്തെ മനുഷ്യപുരോഗതിക്ക് ഉപയോഗിക്കുന്നത്…

ഈ സീസണിൽ രാജസ്ഥാനിലൊരു റെക്കോർഡ് ലക്ഷ്യമിട്ട് ചാഹൽ

ഒരു സീസണിൽ രാജസ്ഥാനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന നേട്ടം ലക്ഷ്യമിട്ട് ചാഹൽ . ഈ സീസണിൽ 26 വിക്കറ്റുകളാണ് ചാഹൽ വീഴ്ത്തിയത്. 2013 സീസണിൽ രാജസ്ഥാനു വേണ്ടി 28 വിക്കറ്റുകൾ വീഴ്ത്തിയ ജെയിംസ് ഫോക്നറുടെ പേരിലാണ് നിലവിലെ…

‘മക്കൾ ഗുണ്ടകളും കലാപകാരികളുമാകണമെങ്കിൽ അവരെ ബിജെപിയിൽ അയക്കണം’

തങ്ങളുടെ മക്കൾ ഗുണ്ടകളും കലാപകാരികളും പീഡകരുമാകണമെന്ന് ആഗ്രഹിക്കുന്നവർ അവരെ ബി.ജെ.പിയിലേക്ക് അയക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. കുരുക്ഷേത്രയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സർക്കാർ സ്കൂളുകളുടെ ഗുണനിലവാരം എഎപി മെച്ചപ്പെടുത്തിയെന്നും…

ഏകീകൃത സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി ജംഇയ്യത്തുല്‍ ഉലമ-എ-ഹിന്ദ്

ഏകീകൃത സിവിൽ കോഡിനെതിരെ ജംഇയ്യത്തുല്‍ ഉലമ-എ-ഹിന്ദ് പ്രമേയം പാസാക്കി. ഏകീകൃത സിവിൽ കോഡ് വ്യക്തിനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ അത് ഭരണഘടനാ വിരുദ്ധമാണെന്നും ജംഇയ്യത്തുൽ ഉലമ ചൂണ്ടിക്കാട്ടി.

‘തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പ്’

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്ജ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോർജ്ജ്.

കിരീടത്തിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സഞ്ജു സാംസണ്‍

10 വർഷം മുമ്പാണ് സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ചത്. ഇതിഹാസ താരം രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിൽ രാജസ്ഥാനിൽ കൗമാരപ്രായത്തിൽ അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. ലോകമെമ്പാടുമുള്ള രാജസ്ഥാൻ റോയൽസ് ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്യാപ്റ്റൻമാരിൽ ഒരാളാണ് സഞ്ജു…