വീണ്ടും തോറ്റ് ചെന്നൈ ; ബാംഗ്ലൂരിന് ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13റൺസ് അകലെ വീണു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. ബാംഗ്ലൂർ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13റൺസ് അകലെ വീണു. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെ.എസ് അരുൺ കുമാർ. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാർട്ടിക്ക് നൽകണമെന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ മറുപടി സഹിതമായിരുന്നു അരുൺകുമാറിന്റെ പ്രതികരണം.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു 174 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 173 റൺസെടുത്തത്. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി, ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഷിഗെല്ല പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കി ആരോഗ്യവകുപ്പ്. ഹോട്ടലുകളിലെ പരിശോധനയ്ക്ക് ശേഷം വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. രാത്രിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിർമ്മാണ തൊഴിലാളികൾക്ക് ബസുകളിൽ സൗജന്യ യാത്ര ലഭ്യമാക്കുന്ന പദ്ധതിയുമായി ഡൽഹി സർക്കാർ. നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് പാസ് നല്കാൻ ആം ആദ്മി പാർട്ടി സർക്കാർ തീരുമാനിച്ചതായി ഡൽഹി ആരോഗ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
കേരളത്തെ വഴിത്തിരിവുകളില്ലാത്ത സംസ്ഥാനമാക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കാർഷിക മേഖലയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പിന്റെ കണ്ണൂർ ജില്ലാതല പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വ്യാഴാഴ്ച സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും തീരുമാനം. സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി പി.രാജീവും പറഞ്ഞു.
ഇതുവരെയുള്ള കണക്കുപ്രകാരം കൊവിഡ് കാലത്ത് അഞ്ചുലക്ഷത്തോളം മലയാളികള്‍ക്കാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടമായത്. ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ചെറിയൊരു പക്ഷം പുതിയൊരു തൊഴില്‍ അന്വേഷിച്ച് ഗള്‍ഫ് നാടുകളില്‍ അലയുകയാണ്.
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്ന കേന്ദ്ര നിലപാടിനോട് വിയോജിച്ച് സുപ്രീം കോടതി. പേരറിവാളൻ വിഷയം കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.