Month: May 2022

മാരകായുധങ്ങളുമായുള്ള ദുര്‍ഗാവാഹിനി പ്രകടനത്തിനെതിരെ വിമര്‍ശനം ഉയരുന്നു

നെയ്യാറ്റിൻകരയിൽ മാരകായുധങ്ങളുമായി പ്രകടനം നടത്തിയ ആർഎസ്എസ് വിഭാഗമായ ദുർഗവാഹിനിക്കെതിരെ കേസെടുക്കാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ നടന്ന ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന് ശേഷമായിരുന്നു പ്രകടനം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് മൂലമാണ് ഇത്തരം അപകടകരമായ പ്രകടനങ്ങളും പ്രദർശനങ്ങളും…

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി

പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി ജോര്‍ജില്‍ നിന്നുണ്ടാകുന്നതെന്നും വർഗീയ വിഷം തുപ്പിയാൽ വീണ്ടും അകത്ത് കിടക്കേണ്ടി വരുമെന്നും ശിവൻകുട്ടി പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ സാമുദായിക സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ പി…

ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികന് വിടനല്‍കി നാട്

ലഡാക്കിൽ റോഡപകടത്തിൽ മരിച്ച മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു. അങ്ങാടി മുഹയദീന്‍ ജമാഅത്ത് പള്ളിയിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ ഷൈജൽ ഉൾപ്പെടെ ഏഴ് സൈനികർക്കാണ് ജീവൻ നഷ്ടമായത്. രാവിലെ…

ഇതാണോ എഎപി വാഗ്ദാനം ചെയ്ത പഞ്ചാബ്: അമരീന്ദര്‍ സിങ്

കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാലയുടെ മരണത്തിൽ ആംആദ്മി സർക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിൽ ക്രമസമാധാന നില വഷളായെന്നും ഇതാണോ എഎപി വാഗ്ദാനം ചെയ്ത പഞ്ചാബ് എന്നും അമരീന്ദർ സിംഗ് ചോദിച്ചു.

മോദി സർക്കാരിൽ ഏറ്റവും സ്വീകാര്യനായ മന്ത്രിയായി രാജ്നാഥ് സിംഗ്

നരേന്ദ്ര മോദി സർക്കാരിൽ ഏറ്റവും സ്വീകാര്യനായ മന്ത്രി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗെന്ന് സർവേ. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ എട്ട് വർഷം പൂർത്തിയാക്കുമ്പോൾ എൻഡിഎ വോട്ടർമാർക്കിടയിലും എൻഡിഎ ഇതര വോട്ടർമാർക്കിടയിലും ഐഎഎൻഎസ്-സി വോട്ടർ സർവ്വേയിൽ രാജ്നാഥ് സിംഗ് ഒന്നാമതെത്തി. ഗതാഗത…

എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ

സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്. ഇബ്രാഹിം ഫൈസി പേരാലിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.…

ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ ജവഹർകെയിലെ മൻസയിൽ വച്ച് പഞ്ചാബി ഗായകനും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ സിദ്ദു ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും സിദ്ദുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആരാണ് ഇവർക്ക് നേരെ വെടിയുതിർ ത്തതെന്ന് അറിവായിട്ടില്ല.…

രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണമെന്ന് പി.സി ജോർജ് 

തൃക്കാക്കര തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. കേരളത്തിലെ ഇടത് വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണം. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം സമ്പാദിക്കാനുള്ള ഏറ്റവും വലിയ അവസരമാണ്…

4 കൈകളും കാലുകളുമായി ജനിച്ച കുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് സോനു സൂദ്

നാല് കൈകളും കാലുകളുമുള്ള ബീഹാറിൽ നിന്നുള്ള പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് സോനു സൂദ്. നവാഡ ജില്ലയിൽ ജനിച്ച പെൺകുട്ടി സുഖം പ്രാപിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് സോനു രംഗത്തെത്തിയത്.

ഐപിഎൽ ഫൈനലിൽ ടോസ് നേടിയത് ആരെന്നറിയാം

ആവേശോജ്വലമായ ഐപിഎൽ 2022 ഫൈനലിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് കളികളിലും ഗുജറാത്ത് വിജയിച്ചിരുന്നു.