Month: May 2022

‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കും’; എം.വി. ഗോവിന്ദൻ

ജനുവരി 31 വരെയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ ഫയലുകളും തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രചാരണത്തിനിറങ്ങും; രണ്ടു ദിവസത്തിനകം ചിത്രം വ്യക്തമാകും: കെ.വി.തോമസ്

തൃക്കാക്കര മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. താൻ വികസനത്തിനായി പ്രചാരണം നടത്തും. രണ്ട് ദിവസത്തിനകം ചിത്രം വ്യക്തമാകുമെന്ന് കെ.വി.തോമസ് പറഞ്ഞു. യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിനാണ് കെ.വി ഈ ഉത്തരം നൽകിയത്.

ചാമ്പ്യന്മാര്‍ക്ക് വരവേല്‍പ്പ്; അഭിനന്ദനവുമായി മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവും

സന്തോഷ് ട്രോഫി ചാമ്പ്യൻമാരായ കേരള ടീമിന് മന്ത്രിയും പ്രതിപക്ഷ നേതാവും എം.പിമാരും എം.എല്‍.എമാരും അണിനിരന്ന വേദിയില്‍ ഗംഭീര സ്വീകരണം നൽകി. കേരള ഫുട്ബോൾ അസോസിയേഷനും മേത്തർ ഗ്രൂപ്പും കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

സമരം ചെയ്യുന്ന ജീവനക്കാർക്ക് വേതനം കിട്ടില്ല; ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തൊഴിലാളികൾ 24 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സമരം ചെയ്യുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ശമ്പളം ലഭിക്കില്ല. എന്നാൽ മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം. അതേസമയം സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല.

‘പിന്നിലേക്ക് പറക്കുന്ന വിമാനം പോലെയാണ് ഇന്ത്യ’; അരുന്ധതി റോയ്

ഇന്ത്യയിലെ നിലവിലെ സാഹചര്യം പിന്നാക്കം പറക്കുന്ന വിമാനത്തിന് സമാനമാണെന്ന് ബുക്കർ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ അരുന്ധതി റോയ്. ഈ വിമാനം എത്രയും വേഗം നിയന്ത്രിച്ചില്ലെങ്കിൽ, അത് തകരും. നമ്മുടെ രാജ്യത്തിൻറെ കാര്യവും ഇതു തന്നെയാണ്, അരുന്ധതി റോയ് പറഞ്ഞു.

തട്ടിപ്പ് നടത്തിയ സ്വന്തം കാമുകനെ അറസ്റ്റ് ചെയ്ത് വനിതാ ഇൻസ്പെക്ടർ

തട്ടിപ്പ് നടത്തിയ സ്വന്തം കാമുകനെ അറസ്റ്റ് ചെയ്ത് വനിതാ ഇൻസ്പെക്ടർ. അസമിലെ നഗാവ് ജില്ലയിൽ പ്രതിശ്രുത വരനായ റാണ പോഗാഗിനെയാണ് എസ് ഐ ജുൻമണി റാബ അറസ്റ്റ് ചെയ്തത്. ഒരു വർഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്.

കൂടുതൽ കോവിഡ് മരണം ഇന്ത്യയിൽ; ഡബ്ല്യൂഎച്ച്ഒയുടെ കണക്കുകള്‍ തള്ളി കേന്ദ്രം

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകൾക്കെതിരെ കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടനയുടെ ശേഖരണ സംവിധാനം അവ്യക്തവും അശാസ്ത്രീയവും സംശയാസ്പദവുമാണെന്ന് കേന്ദ്രം പറഞ്ഞു.

തൃക്കാക്കര ഇടതുപക്ഷ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിമർശനവുമായി കെ സുധാകരൻ

തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ വിമർശനവുമായി കെ സുധാകരൻ. എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നതെന്നും ഒരു സജീവ പ്രവർത്തകനെയല്ലേ മത്സരിപ്പിക്കേണ്ടതെന്നും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ ആഘോഷങ്ങളെയും സംഘപരിവാർ വർഗീയവൽക്കരിക്കുന്നു”

എല്ലാ ആഘോഷങ്ങളെയും വർഗീയവൽക്കരിക്കുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയുമാണ് സംഘപരിവാർ ചെയ്യുന്നതെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. ഭരണഘടനയെയും ഇന്ത്യയിലെ സാധാരണക്കാരുടെ സമാധാനപരമായ ജീവിതത്തെയും ആർഎസ്എസ് വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തകർത്ത് ഡൽഹി; ഹൈദരാബാദിന് വിജയലക്ഷ്യം 208 റൺസ്

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. 92 റൺസെടുത്ത ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ് സ്കോറർ. 67 റണ്സെടുത്ത റോവ്മാൻ പവലും…