Month: May 2022

“കര്‍ണാടകയിലെ മുസ്‌ലിമിന് കേരളത്തിലെ സംവരണത്തിന് അര്‍ഹതയില്ല”

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് കേരളത്തിൽ മുസ്ലിങ്ങൾക്കായി സംവരണം ചെയ്ത തസ്തികകളിൽ അർഹതയില്ലെന്ന് സുപ്രീം കോടതി. ഒരാൾ താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റ് നൽകി മറ്റൊരു സംസ്ഥാനത്ത് സംവരണം നേടാൻ കഴിയില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

ബുദ്ധ കഥകളും വചനങ്ങളുമായി ജയിൽ ചുമർ; ലക്ഷ്യം തടവുകാരുടെ‌ മാനസാന്തരം

ഗയ ജയിലിന്റെ ചുവരുകളിൽ ഭഗവാൻ ബുദ്ധന്റെ ചിത്രങ്ങളും ശ്ലോകങ്ങളും ആലേഖനം ചെയ്തു. തടവുകാർക്ക് പശ്ചാത്താപം നൽകുകയാണ് ലക്ഷ്യം. ബുദ്ധന്റെ ഉപദേശപ്രകാരം സന്യാസിയായി മാറിയ കാപാലികനായിരുന്ന അംഗുലിമാലന്റെ കഥയും ചിത്രീകരിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യുഡിഎഫ്

എറണാകുളം ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു.

ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ കേരളാ ടീമിന് കൈമാറി

സന്തോഷ് ട്രോഫിയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തിയ മൂന്ന് തലമുറയില്‍പ്പെട്ട താരങ്ങള്‍ ഒരേ വേദിയില്‍ കിരീടമുയര്‍ത്തി. ഡോ. ഷംഷീര്‍ വയലില്‍ കേരളാ ടീമിനെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങാണ് ഈ അപൂര്‍വ സംഗമത്തിന് വേദിയായത്. ചടങ്ങില്‍ കേരളാ ടീമിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

“വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം വിട്ടുനല്‍കണം”

വിളകൾക്ക് നാശം വരുത്തുകയും അനിയന്ത്രിതമായി വർദ്ധിക്കുകയും ചെയ്യുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ അധികാരം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെയും കേരളം ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റൻസിന് ടോസ്, മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റുചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ടോസ്. ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിനുവിട്ടു. കഴിഞ്ഞ മത്സരത്തിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണു ഗുജറാത്ത് മുംബൈയെ നേരിടുന്നത്.സീസണിലെ രണ്ടാം വിജയം തേടിയാണ് മുംബൈ ഗുജറാത്തിനെതിരെ ഇറങ്ങുന്നത്.

നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

തിരുവനന്തപുരത്ത് ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട്ടെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പല ഹോട്ടലുകളിൽ നിന്നും പഴകിയ എണ്ണ പിടിച്ചെടുത്തു. ലൈസൻസ് പുതുക്കാത്ത ഹോട്ടലുകൾക്ക് അടിയന്തര നോട്ടീസ് നൽകിയിട്ടുണ്ട്.

കെഎസ്ഇബി സമരം ഒത്തുതീര്‍പ്പായി; സ്ഥലംമാറ്റ നടപടികള്‍ പുനപരിശോധിക്കും

കെ.എസ്.ഇ.ബി മാനേജ്മെന്റും ഇടത് സംഘടനകളും തമ്മിലുളള പ്രശ്നം പരിഹരിച്ചു. കെ.എസ്.ഇ.ബി.യിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് വിലക്കില്ലെന്ന് ഊർജ്ജവകുപ്പ് സെക്രട്ടറി ഉറപ്പുനൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരെ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുമെന്ന് സംഘടനകൾക്ക് ഉറപ്പ് നൽകിയതായാണ് വിവരം.

സുബൈർ വധക്കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ സുബൈർ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായ ഗിരീഷ്, സുചിത്രൻ, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യ

ഉക്രൈനിലെ യുദ്ധത്തിനും ഇന്തോനേഷ്യയുടെ പാം ഓയില്‍ കയറ്റുമതി നിരോധനത്തിനും ശേഷം ആഭ്യന്തര വിപണിയില്‍ ഭക്ഷ്യ എണ്ണകളുടെ നികുതി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യ, കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളും ക്രൂഡ് പാമോയില്‍ ഇറക്കുമതിയുടെ വികസന സെസും കുറയ്ക്കാന്‍ സാധ്യതയുണ്ട്.