Month: May 2022

കർണാടകയിൽ രാജിക്ക് പിന്നാലെ മുൻ കോൺഗ്രസ് മന്ത്രി ബിജെപിയിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. കർണാടക മുൻ മന്ത്രി പ്രമോദ് മധ്വരാജ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് പ്രമോദിൻ്റെ നീക്കം.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 240 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്നലെ അതേ തുകയായ 240 രൂപ കൂടുകയും ചെയ്തിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി.

ആലപ്പുഴ ചാരുംമൂട് സംഘർഷം; 5 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി

ആലപ്പുഴ ചാരുംമൂട് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ഇതുവരെ 11 സി.പി.ഐ പ്രവർത്തകരും 7 കോൺഗ്രസ്സ് പ്രവർത്തകരും അറസ്റ്റിലായി.

ഹിമാചൽ നിയമസഭാ മന്ദിര പ്രവേശന കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

ഹിമാചൽ പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ ഖാലിസ്ഥാൻ പതാക. പതാക ഉയർത്തിയതിന് പിന്നിൽ പഞ്ചാബിൽ നിന്നുള്ളവർ ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഖാലിസ്ഥാൻ പതാക ഇന്നലെ അർദ്ധരാത്രിയിലോ ഇന്ന് പുലർച്ചെയോ സ്ഥാപിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

‘വിവാദങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്’

വിവാദങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് പള്ളികൾ കേന്ദ്രീകരിച്ചാണ്. കഴിയുന്നത്ര വോട്ടർമാരെ കാണുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി എ എൻ രാധാകൃഷ്ണൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി എ എൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. എ എൻ രാധാകൃഷ്ണൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുതിർന്ന നേതാവിനെ തന്നെ ബിജെപി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നിയോഗിച്ചതെന്ന് കരുതപ്പെടുന്നു.

നീലഗിരി പ്ലാസ്റ്റിക് നിരോധിച്ചു; കുടിവെള്ളവും ഇനി ചില്ലുകുപ്പിയിൽ

നീലഗിരിയിലെ കുടിവെള്ളം ഇനി ഗ്ലാസ് കുപ്പികളിലായിരിക്കും. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാണ്. ഇതോടെ ജില്ലയിലുടനീളം പ്ലാസ്റ്റിക്കിന്റെ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു.

വിജയ് ബാബുവിന് അറസ്റ്റ് വാറണ്ട്; ഇന്റര്‍പോള്‍ സൈറ്റില്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്യും

നടിയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ട്. വിജയ് ബാബുവിനെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ആദ്യപടിയാണ് അറസ്റ്റ് വാറണ്ട്. ഇതോടെ വിജയ് ബാബുവിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇൻറർപോളിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യും.

തമിഴ്നാട്ടിൽ ലുലു മാൾ; സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

തമിഴ്നാട്ടിൽ ലുലു മാൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി. ലുലു മാളിനെതിരെ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ അണ്ണാമലൈ രംഗത്തെത്തി. പുതുതായി നിർമ്മിക്കുന്ന ലുലു മാൾ കെട്ടിട നിർമ്മാണത്തിനായി ഒരു ഇഷ്ടിക പോലും ഇടാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി പറഞ്ഞു.

കോൺഗ്രസിൽ ചിന്തൻ ശിബിറിന് മുന്നോടിയായി യോഗങ്ങൾക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ പരിഷ്കരണങ്ങള്‍ വരുത്താനുള്ള നീക്കവുമായി മുൻപോട്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആലോചനകൾക്കായി ചിന്തൻ ശിബിര്‍ ചേരാനിരിക്കേ സുപ്രധാന യോഗങ്ങൾക്ക് തുടക്കമായി. ഇതിനായി ആറ് സമിതികൾ രൂപീകരിച്ചു.