Month: May 2022

പഞ്ചാബിൽ നവജ്യോത് സിങ് സിദ്ദു – ഭഗവന്ത് മാൻ കൂടിക്കാഴ്ച്ച ഇന്ന്

വിമർശനങ്ങൾ അവഗണിച്ച് പഞ്ചാബ് കോൺഗ്രസ്സ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി ഭഗവന്ത് മാനുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ നടക്കുന്നതെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂവെന്നും സിദ്ദു പറഞ്ഞു.

രാജ്യത്ത് പുതിയതായി 3,207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പേർക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കേസുകളുടെ എണ്ണം കുറഞ്ഞു. ശനിയാഴ്ച 3,805 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ 20,635 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിൻറെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. ആലുവയിലെ ‘പത്മസരോവരം’ വീട്ടിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ബൈജു പോളിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി.

920 ബസുകൾ ഇനിയും പൊളിച്ചുനീക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി

അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തവിധം പഴക്കമുള്ള 920 ബസുകൾ ഇനിയും പൊളിച്ചുനീക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകൾ പുറത്തുവന്നത്. ഇതിൽ 681 എണ്ണം സ്ഥിരം ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്.

വംശനാശഭീഷണി നേരിടുന്ന പക്ഷികൾക്കായി ജനിതകഘടനാ ബാങ്ക് രൂപീകരിച്ചു

വംശനാശഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിക്കാൻ ജനിതക എഞ്ചിനീയറിംഗ് ബാങ്ക് രൂപീകരിച്ചു. ഭാവിയിലെ പ്രജനന പദ്ധതികൾക്കായി പക്ഷികളുടെ അണുകോശങ്ങളും ഭ്രൂണങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി ഇതിനായി കരട് കർമ്മ പദ്ധതി തയ്യാറാക്കി.

എല്‍ഐസി ഐപിഒ ഇന്ന് അവസാനിക്കും

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രാഥമിക ഓഹരി വിറ്റഴിക്കൽ ഇന്ന് അവസാനിക്കും. രാവിലെ 10 മുതൽ 7 വരെ എൽഐസിയുടെ 3.5 ശതമാനം ഓഹരികൾ വിൽപ്പനയ്ക്കുണ്ട്. ഇതിലൂടെ 21,000 കോടി രൂപ…

ജഹാംഗീർപുരി, ഷഹീൻബാഗ് കൈയേറ്റം; വിഷയം ഇന്ന് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹിയിലെ ജഹാംഗീർപുരി, ഷഹീൻബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കും.

‘സിപിഎമ്മിനുള്ളത് തിരഞ്ഞെടുപ്പ് വിജയിക്കാൻ വർഗീയത പ്രചരിപ്പിച്ച ചരിത്രം’

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഗുരുവായൂരിലും തിരൂരങ്ങാടിയിലുമടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം അവർ ഇത്തരം തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ആർച്ച് ബിഷപ്പ് പാംപ്ലാനി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥികളോടുള്ള നിലപാട് വ്യക്തമാക്കി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തൃക്കാക്കരയിൽ വിശ്വാസികള്‍ മനഃസാക്ഷി വോട്ട് ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാ‍ര്‍ഥി ഉമ തോമസിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഗോതമ്പ് വില റെക്കോർഡിലേക്ക്; കിലോയ്ക്ക് 32.78 രൂപ

രാജ്യത്ത് റെക്കോർഡ് വിലയിൽ ഗോതമ്പ് പൊടി. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറ വില കിലോഗ്രാമിന് 32.78 രൂപയായി ഉയർന്നു. വില 9.15 ശതമാനമാണ് ഉയർന്നത്. ഗോതമ്പിന്റെ ഉത്പാദനത്തിലും സംഭരണത്തിലുമുള്ള വെല്ലുവിളിയാണ് വില വർദ്ധനവിന് കാരണം.