Month: May 2022

സിബിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് ഫലം ജൂണില്‍ പ്രഖ്യാപിക്കും

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കും. മൂല്യനിർണയ പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഭൂരിഭാഗം ഉത്തരക്കടലാസുകളും മൂല്യനിർണയത്തിനു ശേഷം ബോർഡിൻ തിരികെ നൽകിയതായി അധികൃതർ അറിയിച്ചു. cbse.gov.in, cbresults.nic.in എന്നിവയിലൂടെ ഫലങ്ങൾ അറിയാൻ കഴിയും. അതേസമയം, രണ്ട് നിബന്ധനകളുടെയും താരതമ്യേന…

ചോദ്യം ചെയ്യലിന് തയാറെന്ന് പി സി ജോർജ്

തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് പി സി ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് കത്തയച്ചു. പൊലീസ് നിർദേശിക്കുന്ന സമയത്ത് ഹാജരാകാമെന്നും കത്തിൽ പറയുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാതെ പി സി…

നേപ്പാളിലെ വിമാന ദുരന്തം; വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു

നേപ്പാളിൽ തകർന്നുവീണ താര എയറിന്റെ 9 എൻഎഇടി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 22 യാത്രക്കാരും മരിച്ചതായാണ് പ്രാഥമിക വിവരം. വിമാനം പൂർണമായും തകർന്നിരിക്കുന്നു. ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്യുന്നതിനു ആറ് മിനിറ്റ് മുമ്പാണ് വിമാനം തകർന്നതെന്നാണ് കരുതുന്നത്. സനോസർ എന്ന പ്രദേശത്താണ്…

രോഗലക്ഷണമില്ലാത്തവർ കോവിഡ് പടരാൻ ഉത്തരവാദികളല്ല

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ്-19 രോഗികളിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത മൂന്നിൽ രണ്ട് ഭാഗവും കുറവായിരിക്കും. എന്നാൽ ഓപ്പൺ ആക്സസ് ജേണലായ പിഎൽഒഎസ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ അവലോകനത്തിൽ രോഗലക്ഷണമില്ലാത്ത അണുബാധയുടെ അനുപാതം 50% അല്ലെങ്കിൽ അതിൽ താഴെയാണെന്ന് കണ്ടെത്തി.

മതവിദ്വേഷ മുദ്രാവാക്യ കേസ്; ഇന്ന് യഹിയ തങ്ങളെ കോടതിയിൽ ഹാജരാക്കും

വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ ഇന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് യഹിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട്…

തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനം ജൂൺ 12ന്

സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ ആയ തവനൂർ സെൻട്രൽ ജയിൽ ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തവനൂർ കൂരടയിലെ ജയിൽ സമുച്ചയത്തിൽ രാവിലെ 10ന് ആണ് ഉദ്ഘാടന ചടങ്ങുകൾ. സംസ്ഥാന സർ‍ക്കാർ നേരിട്ട് നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ…

പുതിയ ഏഐഎഫ്എഫ് നേതൃത്വം സെപ്റ്റംബറോടെ അധികാരമേൽക്കും

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പുതിയ നേതൃത്വം സെപ്റ്റംബർ അവസാനത്തോടെ ചുമതലയേൽക്കും. ഫെഡറേഷന്റെ നടത്തിപ്പിനായി നിലവിൽ നിയോഗിക്കപ്പെട്ട കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗമായ എസ് വൈ ഖുറൈഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രഫുൽ പട്ടേൽ വർഷങ്ങളോളം ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. എന്നാൽ…

കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ കാലവർഷം എത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (തിങ്കളാഴ്ച) ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…

യു​എ​സ് വെ​ബ്സൈ​റ്റു​ക​ളിൽ ഇനി ഇ​ന്ത്യ​ൻ ഭാ​ഷകളും ഉണ്ടാകും

യു​എ​സ് സ​ർ​ക്കാ​റി​ന്റെ പ്ര​ധാ​ന വെ​ബ്സൈ​റ്റു​ക​ളി​ലെ ഉ​ള്ള​ട​ക്കം ഹി​ന്ദി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും ന​ൽ​കാ​ൻ യുഎ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ശുപാ​ർ​ശ ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ അ​ന്തി​മ ​തീ​രു​മാ​നം ല​ഭി​ച്ചാ​ലു​ട​ൻ ഇ​തു ന​ട​പ്പാ​കും.

നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ല

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി നൽകിയ സമയപരിധി കഴിഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കില്ല. അന്വേഷണത്തിനു കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്നാണ്…