Month: May 2022

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന കേസിലും കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ മാധവൻറെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കാവ്യ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

റിപ്പോ നിരക്ക് വര്‍ധനവിന് പിന്നാലെ പലിശ നിരക്ക് വര്‍ധിപ്പിച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ബാങ്കുകൾ ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ മുൻനിര ബാങ്കുകൾ…

ടി20 പരമ്പരയ്ക്കായി കങ്കാരു പട ഇന്ത്യയിലേക്ക്

ടി20 പരമ്പര കളിക്കാനായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തുന്നു. ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള, തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ആതിഥേയരുടെ ഇന്ത്യൻ പര്യടനം. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് പരമ്പര നടക്കുക.

എംസി റോഡ് നാലുവരിയാക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി

എംസി റോഡിലെ അപകടങ്ങൾ തടയാൻ പാത നാലുവരിയായി വികസിപ്പിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥരുടെ സംഘം. എംസി റോഡിൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

“കേരളത്തിലെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും”

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. ശുചിത്വത്തിൻറെയും ഗുണനിലവാരത്തിൻറെയും അടിസ്ഥാനത്തിൽ ഗ്രീൻ കാറ്റഗറി പദവി നൽകും. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇന്നിറങ്ങും

ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ശ്രീനിധി ഡെക്കാനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയാലും ഗോകുലത്തിന് കിരീടം ഉറപ്പാണ്. 16 മത്സരങ്ങളിൽ 12 എണ്ണത്തിലും വിജയിച്ച ഗോകുലത്തിന് 40 പോയിൻറാണുള്ളത്. ഇന്നത്തെ മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങളാണ് ഗോകുലത്തിന് ഇനി…

വാ​ഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരേ കേസെടുത്തു

വാഗമൺ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജുവിനും സ്ഥലമുടമയ്ക്കും സംഘാടകർക്കുമെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ഒരാഴ്ചയ്ക്കകം ആർ.ടി.ഒ മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.

കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ സ്ഥാനമൊഴിയുന്നു

കണ്ണൂർ സർവകലാശാല പരീക്ഷാ കണ്ട്രോളർ പി.ജെ വിൻസെൻറ് സ്ഥാനമൊഴിഞ്ഞു. ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ജെ വിൻസെൻറ് വി.സിക്ക് കത്തയച്ചു. പഴയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് സർവകലാശാല പരീക്ഷകൾ റദ്ദാക്കിയിരുന്നു.

കശ്മീർ ഫയൽസ് സിം​ഗപ്പൂരിൽ നിരോധിക്കും

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിക്കും. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിംഗപ്പൂരിൻറെ ഫിലിം ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അപ്പുറമാണ് ചിത്രം എന്ന് അധികൃതർ പറഞ്ഞു.

മഹിന്ദ രാജപക്സെ അജ്ഞാത കേന്ദ്രത്തിൽ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടാനാവാതെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിൽ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. മഹിന്ദ രാജപക്സെയും കുടുംബത്തെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.