Month: May 2022

ക്രിപ്റ്റോകറന്‍സികള്‍ക്ക് 28% ജിഎസ്‌ടി ഏര്‍പ്പെടുത്തിയേക്കും

ചരക്ക് സേവന നികുതി കൗൺസിൽ ക്രിപ്റ്റോകറൻസികൾക്ക് 28 ശതമാനം നികുതി ചുമത്തിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഈ നിർദ്ദേശം സമർപ്പിക്കാനാണ് സാധ്യത. ക്രിപ്റ്റോ-ഇടപാട്, ഖനനം, വിൽപ്പന, വാങ്ങൽ തുടങ്ങിയ എല്ലാ ഇടപാടുകൾക്കും ജിഎസ്‌ടി ബാധകമായിരിക്കും.

ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് കാനഡ

വാർത്താ ഉള്ളടക്കത്തിനായി ഫേസ്ബുക്കും ഗൂഗിളും മീഡിയ ഔട്ട്ലെറ്റുകൾക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന “ഓൺലൈൻ വാർത്താ നിയമം” കാനഡയിൽ പാസാക്കി. കാനഡയുടെ ഓൺലൈൻ വാർത്താ നിയമം ഓസ്ട്രേലിയ അവതരിപ്പിച്ച നിയമത്തിന് സമാനമാണ്.

വിദ്വേഷപ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പ്രസംഗത്തിനിടെ വർഗീയ പരാമർശം നടത്തിയ മുൻ എംഎൽഎ പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൻറെ സമാപനച്ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.

കെ.ടി.യു: ബി.ആര്‍ക്, എം.ടെക് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തിയ, ആറാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെൻററി പരീക്ഷകളുടെയും, എം.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലയുടെ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളിലും ലഭ്യമാണ്.

ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ ആമസോൺ പ്രൈമിൽ

അരുൺ വൈഗ സംവിധാനം ചെയ്ത ‘ഉപചാരപൂർവം ഗുണ്ടജയൻ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. രാജേഷ് വർമ്മയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, സിജു വിൽസൺ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

സന്തൂർ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സന്തൂറിനെ ലോക പ്രശസ്തിയിലെത്തിച്ച സംഗീതജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ.

യുവമോർച്ച യോഗത്തിൽ ദ്രാവിഡ് പങ്കെടുക്കില്ലെന്ന് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ബിജെപി യുവമോർച്ചയുടെ ധരംശാലയിലെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ. യുവമോർച്ചയുടെ ധരംശാലയിൽ നടക്കുന്ന ദേശീയ വർക്കിങ് കമ്മിറ്റിയിൽ, ദ്രാവിഡ് പങ്കെടുക്കുമെന്ന് ധരംശാല എംഎൽഎ വിശാൽ നെഹ്റിയയാണ് പ്രഖ്യാപിച്ചിരുന്നത്.

കല്‍ക്കരി ക്ഷാമം: കടുത്ത പ്രതിസന്ധിയില്‍ ലോഹ നിർമ്മാണ മേഖല

ഇന്ത്യയിലെ കൽക്കരി പ്രതിസന്ധി ഇരുമ്പ് ഉത്പാദകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലോഹ നിർമ്മാതാക്കൾ അവരുടെ മില്ലുകൾ പ്രവർത്തിപ്പിക്കാനായി വിലയേറിയ കൽക്കരി ഇറക്കുമതിയിലേക്ക് തിരിയുന്നു. ഇത് പണപ്പെരുപ്പ സമ്മർദ്ദങ്ങളും വർദ്ധിപ്പിക്കുന്നു.

‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത

‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം ആന്ധ്രപ്രദേശ് തീരത്തെത്തും. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന ‘അസാനി’ വരും ദിവസങ്ങളിൽ ശക്തി കുറയുമെന്നാണു പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിലും തീവ്രമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും കുടിയൊഴിപ്പിക്കൽ നടപടി തുടരുന്നു

അനധികൃത കയ്യേറ്റങ്ങൾ നടന്ന പ്രദേശങ്ങളിൽ നിന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെ, ന്യൂ ഫ്രണ്ട്സ് കോളനിയിലും മംഗോൾപുരിയിലും കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. കനത്ത പോലീസ് കാവലിൽ ബുൾഡോസറുകൾ ഉപയോഗിച്ച് കുടിയൊഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്.