Month: May 2022

താല്‍ക്കാലികമായി സേവനം നിര്‍ത്തലാക്കി സ്വിഗ്ഗി ജിനി

സ്വിഗ്ഗി തങ്ങളുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സർവീസായ ജിനി, പ്രധാന മെട്രോ സിറ്റികളിൽ ഉടനീളം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. വിതരണ തൊഴിലാളികളുടെ കുറവ് കാരണമാണ് സർവീസ് നിർത്തിവെച്ചിരിക്കുന്നത്.

ഒഎൻവി സാഹിത്യ പുരസ്കാരം ടി.പത്മനാഭന്

ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. കഥാസാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ഒപ്പം രണ്ട് വർഷത്തെ ഒഎൻവി യുവ കവി അവാർഡുകളും പ്രഖ്യാപിച്ചു. 2021ൽ അരുൺ കുമാർ അന്നൂരും 2022 ൽ അമൃത ദിനേശും…

നിപ വൈറസിനെതിരെ വീണ്ടും ജാഗ്രത; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം

നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ നേരത്തെ വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എമ്പപ്പെ മാഡ്രിഡിലേക്ക് തന്നെ; പ്രഖ്യാപനം ഫ്രഞ്ച് ലീഗിന് ശേഷം

യുവ ഫ്രഞ്ച് സ്ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് മടങ്ങും. ഇതുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡുമായി താരം ചർച്ചകൾ നടത്തിവരികയാണെന്നും ഉടൻ തന്നെ കരാർ ഒപ്പിടുമെന്നും റിപ്പോർട്ട് ഉണ്ട്. ലീഗ് വൺ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലേക്കുള്ള നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ട്…

ശ്രീലങ്കയ്‌ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ശ്രീലങ്കയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത പുനസ്ഥാപിക്കാൻ ഇന്ത്യ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതോടെ ശ്രീലങ്കയിലെ സർക്കാർ അനുകൂല, സർക്കാർ വിരുദ്ധ സമരങ്ങൾ പ്രതിഷേധമായി മാറിയിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും ഔദ്യോഗിക വസതികൾക്കും നേരെ ആക്രമണം ശക്തമാണ്.

ഗോവ ഗവര്‍ണറെ സന്ദർശിച്ച് നടൻ മോഹൻലാൽ

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ശ്രീധരൻ പിള്ളയുടെ മുഖ്യാതിഥിയായി മോഹൻലാൽ രാജ്ഭവനിലെത്തിയത്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും സജീവ് സോമനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന സെക്ഷൻ 124 എ പുനഃപരിശോധന, പൂർത്തിയാകുന്നതുവരെ മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. നിലപാട് നാളെ അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

“യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെല്ലാം ട്വിറ്റര്‍ പാലിക്കും”

ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയായാൽ യൂറോപ്യൻ യൂണിയൻറെ ഉള്ളടക്ക നിയമങ്ങൾ ട്വിറ്റർ പാലിക്കുമെന്ന് ഇലോൺ മസ്ക്. ഇലോണ്‍ മസ്‌കുമായി ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ യാതൊരു വിധ എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണറായ തിയറി ബ്രെട്ടന്‍ പറഞ്ഞു.

വാൻ ബിസാകയെ വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് 50 മില്യൺ പൗണ്ടിന് വാങ്ങിയ വാൻ ബിസാക്കയെ, ക്രിസ്റ്റൽ പാലസിന് വിൽക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ് ഇപ്പോൾ. ഈ സീസണിലെ വാൻ ബിസാക്കയുടെ മോശം പ്രകടനമാണ് അദ്ദേഹത്തിന് ടീമിൽ ഭാവിയില്ലെന്ന് ക്ലബ് തീരുമാനിക്കാൻ കാരണം.

വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണം; സുപ്രീം കോടതിയെ സമീപിച്ച് KSRTC

വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. അധികവില ഈടാക്കുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.