Month: May 2022

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. സൗദി എണ്ണക്കമ്പനിയായ അരാംകോ ആപ്പിളിനെ പിന്തള്ളിയാണ് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറാണ്. ഉയർന്ന എണ്ണ വില അരാംകോയുടെ സാധ്യതകളെ പിന്തുണയ്ക്കുന്നതിൽ ഒരു പ്രധാന…

ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍

ഹനുമാൻ ചാലിസ വിവാദത്തിനിടെ അടുത്ത 15 ദിവസത്തേക്ക് സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗിക്കാൻ മുൻകൂർ അനുമതി വാങ്ങാൻ കർണാടക സർക്കാർ ഉത്തരവിട്ടു. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

‘ജിന്ന്’ റിലീസ് മാറ്റിവെച്ചു

ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ജിന്ന്’ റിലീസ് മാറ്റി വച്ചു. ചിത്രം മേയ് 13ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. സൗബിന്‍ ഷാഹിറും ശാന്തി ബാലചന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ്.

പുതിയ ആപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

രാഷ്ട്രീയ കലഹങ്ങൾക്കിടയിൽ യുവാക്കളുടെ പിന്തുണ നേടാൻ സ്വന്തം പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിൽ അംഗത്വമെടുക്കുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘റാബ്ത’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് കൂടുതലും വിദേശ രാജ്യങ്ങളിലുള്ള പാകിസ്ഥാനികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയത്.

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ ട്രെയിനുകളിൽ ഇനി ബേബി ബെർത്ത്

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് ഉറങ്ങാൻ ഇന്ത്യയിൽ ട്രെയിനുകളിൽ പ്രത്യേക ബെർത്ത് സംവിധാനം വരുന്നു. മാതൃദിനത്തോടനുബന്ധിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ലഖ്നൗ ഡിവിഷനിൽ തേഡ് എസി കോച്ചിൽ രണ്ട് സ്പെഷ്യൽ ബെർത്തുകൾ ഇങ്ങനെ തയ്യാറാക്കിയിട്ടുണ്ട്. സാധാരണ സീറ്റിൽ മടക്കിവെയ്ക്കാവുന്ന തരത്തിലുള്ളതാണ് ബേബി സീറ്റ്.

‘അസമിൽ നിന്ന് അഫ്‌സ്പ പൂർണമായും നീക്കും’; അമിത് ഷാ

അസമിലെ 60% പ്രദേശങ്ങളിൽ നിന്നും അഫ്സ്പ നീക്കം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വരും വർഷങ്ങളിൽ സംഘർഷം കുറയുന്നത് നോക്കി അഫ്സ്പ പൂർണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. അസമിന്റെ വരും നാളുകൾ…

പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് നിരോധനം

ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്ഥാനിൽ പഞ്ചസാര കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുമായാണ് ഈ തീരുമാനം. ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

1928ൽ പട്യാല രാജാവ് നിർമ്മിച്ച വജ്ര നെ‌ക്‌ലേസ് അണിഞ്ഞ് എമ്മ ചേംബർലെയിൻ!

പ്രശസ്തമായ മെറ്റ് ഗാല ഫാഷൻ ഫെസ്റ്റിവലിൽ പട്യാല രാജാവ് ഭൂപീന്ദർ സിംഗിന്റെ ഡയമണ്ട് നെക്ലേസ് ധരിച്ച് ഇന്റർനെറ്റ് താരം എമ്മ ചേംബർലെയ്ൻ. 1928ലാണ് ഭൂപീന്ദർ സിങ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം ഉപയോ​ഗിച്ച് അപൂർവമായ ഈ നെക്‌ലേസ് പണിയിച്ചത്.

കൊച്ചി മെട്രോ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി

കൊച്ചി മെട്രോയുടെ തൂണുകൾക്കിടയിലുള്ള പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. ചെടി കണ്ടെത്തിയയാൾ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ എത്തി ചെടി നീക്കം ചെയ്യുകയായിരുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷൻ സമീപം മെട്രോ പില്ലർ 516നും 517നും ഇടയിലുള്ള പ്രദേശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ശ്രീലങ്കയിൽ ജീവൻ‌ രക്ഷിക്കാൻ നാവിക താവളത്തിൽ അഭയം പ്രാപിച്ച് പ്രധാനമന്ത്രി

മുൻ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും പ്രതിഷേധക്കാരെ ഭയന്ന് നാവിക താവളത്തിൽ അഭയം പ്രാപിച്ചു. ശ്രീലങ്കയിലെ ട്രിങ്കോമാലി നേവൽ ബേസിലാണ് ഇവർ അഭയം പ്രാപിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, നാവിക താവളത്തിന് മുന്നിലും പ്രതിഷേധക്കാർ പ്രതിഷേധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.