Month: May 2022

‘കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയെ മാതൃകയാക്കുന്നു’

കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് ഇന്ത്യ മാതൃകയാവുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. മുൻപ് കൊവിഡിനെതിരെ പോരാടാൻ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കിലും ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തെ സഹായിക്കുകയാണെന്നും നദ്ദ പറഞ്ഞു.

‘പാലം തകരാൻ കാരണം കാറ്റ്, ഉദ്യോ​ഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നത്’; നിതിൻ ​ഗഡ്കരി

ബീഹാറിലെ സുൽത്താൻഗഞ്ചിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നതിന് കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥൻറെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോൾ ശക്തമായ കാറ്റിനെ കാരണമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പിടിച്ചുപറിക്കേസിൽ ഉറ്റബന്ധു പിടിയിൽ; അന്വേഷണ ഉത്തരവിട്ടത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധു അറസ്റ്റിൽ. വൈഎസ്ആർ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായ വൈ.എസ് കൊണ്ട റെഡ്ഡിയാണ് പിടിച്ചുപറിക്കേസിൽ അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബന്ധു പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു: ലക്നൗവിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 144 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ 82 റൺസിന് ലക്നൗ ഓൾ ഔട്ട് ആവുകയായിരുന്നു.

‘മന്ത്രി പി.രാജീവ് മാപ്പ് പറയണം’; വി. ഡി സതീശൻ

മെട്രോ തൃക്കാക്കരയിലേക്ക് നീട്ടുന്നതിൽ യു.ഡി.എഫ് എം.പിമാർ ഇടപെട്ടില്ലെന്ന പ്രസ്താവന മന്ത്രി പി. രാജീവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മന്ത്രി മാപ്പ് പറയണമെന്നും ആരോപണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹാളണ്ടിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി

എർലിങ് ഹാളണ്ടിൻ്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മാഞ്ചസ്റ്റർ സിറ്റി ഇന്നാണ് നടത്തിയത്. ഡോർട്മുണ്ടുമായി ഹാളണ്ടിന്റെ ട്രാൻസ്ഫറിനായി ധാരണയിൽ എത്തിയതായാണ് സിറ്റി ഇന്ന് പ്രഖ്യാപിച്ചത്.

ജമ്മുകശ്മീരില്‍ നാല് ഹൈബ്രിഡ് ഭീകരര്‍ അറസ്റ്റില്‍

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നാല് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്ക് ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഹൈബ്രിഡ് തീവ്രവാദികളെ ഒന്നോ രണ്ടോ തവണ മാത്രമേ ആക്രമണങ്ങൾക്കായി ഉപയോഗിക്കൂ. അറസ്റ്റിലായവരിൽ നിന്ന് നാല് പിസ്റ്റളുകളും പൊലീസ് പിടിച്ചെടുത്തു.

യുവതികൾ മുടിയിൽ ചായം പൂശരുത്; വിലക്കുമായി ഉത്തരകൊറിയ

ഇറുകിയ ജീൻസും ചായം പൂശിയ മുടിയും നിരോധിച്ച് ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യമിട്ടാണ് വിചിത്രമായ ഈ നിയമം പുറപ്പെടുവിച്ചത്. പാശ്ചാത്യ രീതികൾ രാജ്യത്ത് നിന്ന് പൂർണ്ണമായും തുടച്ചുനീക്കുകയാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയും…

നഴ്‌സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

പൊതുജനാരോഗ്യ നഴ്സുമാരുടെ സമരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ചർച്ച. നഴ്‌സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്നം പഠിച്ച ശേഷം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. എന്നാൽ വാക്കാലുള്ള ഉറപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് നഴ്സിംഗ് സംഘടന.

ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് തേജസ്വിയുടെ പദയാത്ര

ജാതി സെൻസസ് ആവശ്യപ്പെട്ട് ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പദയാത്ര നടത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് തേജസ്വിയുടെ പദയാത്ര പ്രഖ്യാപിച്ചത്.