Month: May 2022

കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി; കരകവിഞ്ഞ് മീനച്ചിലാർ

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി 11 മണിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

തെക്കൻ-മധ്യ കേരളത്തിൽ കനത്ത മഴ; വരും ദിവസങ്ങളിലും തുടരും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിൻറെ സ്വാധീനത്തിൽ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്.

വാർഹോളിന്റെ മൺറോ ഛായാചിത്രത്തിന് 1507 കോടി രൂപ

അമേരിക്കൻ ചിത്രകാരൻ ആൻഡി വാർഹോൾ വരച്ച ഹോളിവുഡ് സുന്ദരി മെർലിൻ മൺറോയുടെ ഛായാചിത്രത്തിന് 1,507 കോടി രൂപ. ഒരു അമേരിക്കൻ കലാസൃഷ്ടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 1964ലാണ് വാർഹോൾ ‘ഷോട്ട് സെയ്ജ് ബ്ലൂ മെര്‍ലിന്‍’ എന്നറിയപ്പെടുന്ന പെയിൻറിംഗ് വരച്ചത്.

കനത്ത മഴ; തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവച്ചു

കനത്ത മഴയെ തുടർന്ന് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു. വെടിക്കെട്ട് ഇന്ന് നടത്തുമോ എന്ന് കാലാവസ്ഥ അനുസരിച്ച് പിന്നീട് തീരുമാനിക്കും. വെടിക്കെട്ടിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെങ്കിലും കുടമാറ്റത്തിന് ശേഷം ആരംഭിച്ച കനത്ത മഴ കണക്കുകൂട്ടലുകളെ തകിടം മറിക്കുകയായിരുന്നു.

മുൻകൂർ ജാമ്യാപേക്ഷയുമായി പി.സി ജോർജ്

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എം.എൽ.എ പി.സി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മതവിദ്വേഷം സൃഷ്ടിക്കുന്ന ഒരു ഭാഗവും തൻറെ പ്രസംഗത്തിലില്ലെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

എല്‍ഡിഎഫിന് വോട്ടുതേടാന്‍ കെ.വി.തോമസ്? പ്രഖ്യാപനം ഇന്ന്

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി തോമസ് എത്തുമോ എന്നു ഇന്ന് അറിയാം. നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലും കെ വി തോമസ് പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് രാവിലെ നടക്കുന്ന പത്രസമ്മേളനത്തിലാണ് തോമസ് ഇക്കാര്യം പ്രഖ്യാപിക്കുക.

കലാപഭൂമിയായി ശ്രീലങ്ക; സൈന്യത്തിന്‌ കൂടുതല്‍ അധികാരം

ശ്രീലങ്കയിൽ സ്ഥിതിഗതികൾ അതീവഗുരുതരമായ സാഹചര്യത്തിൽ പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിയുതിർക്കാൻ നിർദ്ദേശം. പൊതുമുതൽ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വെടിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊളംബോയിലെ തെരുവുകളിൽ നൂറുകണക്കിന് സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് ഉത്തരവ്.

‘രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം’; ഹർജികൾ വീണ്ടും സുപ്രിംകോടതിയിൽ

രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ സെക്ഷൻ 124 എയുടെ പ്രയോഗം തടയാൻ കഴിയുമോ എന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രം ഇന്ന് മറുപടി നൽകിയേക്കും.

റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇന്ന് ലഭിച്ചേക്കും

ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിൻറെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫോറൻസിക് വിഭാഗം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ ഭർത്താവ് മെഹ്നാസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികൾ; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ

ഡൽഹിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. ഇടതുപാർട്ടികളായ സി.പി.ഐ(എം), സി.പി.ഐ, ആർ.എസ്.പി എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലഫ്റ്റനൻറ് ജനറൽ അനിൽ ബായ്ജാലിന്റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തും.