Month: May 2022

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവെപ്പ്; മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒരു മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൽ നടത്തിയ പരിശോധനയ്ക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തക ഷിരീൻ അബു അഖ്ലെഹ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

ഓൺലൈനിൽ ടിക്കറ്റ് എടുത്ത ഇതര സംസ്ഥാന തൊഴിലാളിയെ ഇറക്കിവിട്ട് കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സിയിൽ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇതരസംസ്ഥാന തൊഴിലാളിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. മീനങ്ങാടിയിൽ നിന്ന് തൊടുപുഴയിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി ചുരത്തിൽ ഇറക്കിവിടുകയായിരുന്നു. കർണാടക സ്വദേശിയായ സ്വാമിയാണ് മീനങ്ങാടി പൊലീസിലും ബത്തേരി ഡിപ്പോയിലും പരാതി നൽകിയത്.

ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ശ്രീലങ്കയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സൈന്യത്തെ അയയ്ക്കില്ലെന്ന വിശദീകരണം.

ഫിഫയും ഇഎ സ്പോർട്സും തമ്മിൽ വേർപിരിയുന്നു

അറിയപ്പെടുന്ന ഗെയിമിംഗ് കമ്പനിയായ ഇഎ സ്പോർട്സ് ഫിഫയുമായി വേർപിരിയുകയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട പങ്കാളിത്തത്തിന് ഇതോടെ അന്ത്യം കുറിക്കുന്നു. ഈ വർഷത്തെ ഖത്തർ ലോകകപ്പിന് മുമ്പ് പുറത്തിറങ്ങുന്ന ഫിഫ 23 ഇ എ സ്പോർട്സിന്റെ അവസാന ഫിഫ മത്സരമായിരിക്കും.

ഹിന്ദി സിനിമ വിപണിയുടെ 44 % തെന്നിന്ത്യന്‍ സിനിമകള്‍ കയ്യടക്കി

ഹിന്ദി ചലച്ചിത്ര വിപണിയുടെ 44 ശതമാനവും കയ്യടക്കി ദക്ഷിണേന്ത്യൻ സിനിമകൾ. ‘പുഷ്പ’, ‘ആർ.ആർ.ആർ’, ‘കെ.ജി.എഫ് ചാപ്റ്റർ 2’ എന്നിവയുടെ വിജയമാണ് ഈ നേട്ടത്തിന് കാരണം. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അഞ്ച് വര്‍ഷത്തിനകം ആഗോള താപനില 1.5 ഡിഗ്രി ഉയർന്നേക്കും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിയിൽ കൂടുതൽ ഉയരും. യുകെയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രമായ മെറ്റ് ഓഫീസിൻറെ റിപ്പോർട്ട് പ്രകാരം 2022-26ൽ റെക്കോർഡ് താപനില രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2015ൽ ആഗോള താപനിലയിൽ ശരാശരി ഒരു ഡിഗ്രിയിലധികം വർദ്ധനവുണ്ടായത് ഒരു…

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2897 കൊവിഡ് രോഗികള്‍

ഇന്ത്യയിൽ കോവിഡ് കേസുകളിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,897 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ 54 മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 26.61 ശതമാനം വർദ്ധനവാണ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച 2,288 കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്.

പാത ഇരട്ടിപ്പിക്കൽ; കോട്ടയത്ത് നാളെ മുതൽ ട്രെയിൻ നിയന്ത്രണം

പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് എറണാകുളം-കോട്ടയം-കായംകുളം സെക്ഷന് ഇടയിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെ മുതൽ 28 വരെയാണ് നിയന്ത്രണങ്ങൾ. മെയ് 20 മുതൽ 29 വരെ വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും…

‘മുഖ്യമന്ത്രിക്കൊപ്പം ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും’; കെവി തോമസ്

തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണത്തിനിറങ്ങുമെന്ന് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ നാളെ നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ.വി തോമസ് പറഞ്ഞു.

കെ.വി തോമസിന്റേത് കഴിഞ്ഞ കഥ; വേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍

തോമസ് സാങ്കേതികമായി പാർട്ടിക്കുള്ളിലില്ലെന്നും അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നാൽ പുറത്താക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പമാണെന്ന് പ്രഖ്യാപിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ അറിയിച്ചു.