Month: May 2022

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കൂടിക്കാഴ്ച നടത്തി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

IPL മാനിയ: പ്ലേ ഓഫ് ഉറപ്പാക്കാന്‍ രാജസ്ഥാന്‍ ഇന്ന് ഡല്‍ഹിക്കെതിരെ

ഐപിഎല്‍ പ്ലേ ഓഫുറപ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പ്രതീക്ഷ വീണ്ടെടുക്കാനൊരുങ്ങുന്ന റിഷഭ് പന്തിന്റെ ഡല്‍ഹി കാപിറ്റല്‍സാണ് മറുവശത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണ്. 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത…

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമോ? വിഷയം സുപ്രീം കോടതിയിലേക്ക്

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പ് പ്രകാരം ഭാര്യയുമായി നിർബന്ധിത ലൈംഗിക ബന്ധത്തിന് ഏർപ്പെടുന്ന കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധർ വിധിച്ചു. എന്നാൽ ജസ്റ്റിസ് ഹരിശങ്കർ വിധിയോട് യോജിക്കാത്തതിനാൽ വിഷയം ഡൽഹി ഹൈക്കോടതി, സുപ്രീം കോടതിക്ക്…

“വിദ്യാര്‍ഥിനി പുരസ്കാരം സ്വീകരിക്കുന്നത് വിലക്കുന്നത് അപരിഷ്കൃതം”

മദ്രസയുടെ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കാൻ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിലുള്ള സമസ്ത നേതാവിന്റെ പ്രതികരണത്തെ അപലപിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി.സതിദേവി. സമസ്ത നേതാവിന്റെ പ്രതികരണം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് സതിദേവി പറഞ്ഞു.

“ആം ആദ്മിയിൽ ട്വന്റി20 ലയിക്കില്ല, കെജ്‌രിവാള്‍ വരുന്നത് സഖ്യം പ്രഖ്യാപിക്കാനല്ല”

ആം ആദ്മി പാർട്ടി ഉൾപ്പെടെ മറ്റൊരു പാർട്ടിയുമായും ലയിക്കില്ലെന്ന് ട്വൻറി 20 പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ് പറഞ്ഞു. സംസ്ഥാന തലത്തിൽ പാർട്ടിയെ വളർത്താനാണ് ശ്രമമെന്നും ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം…

“അഫ്ഗാനിസ്ഥാനിലെ പകുതിയോളം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു”

യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേർ കടുത്ത പട്ടിണി അനുഭവിക്കുന്നു. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

“അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ വന്നതാണ് ജോജു, മുന്‍വൈരാഗ്യം തീര്‍ക്കരുത്”

വാഗമണ്ണിൽ നടന്ന ഓഫ് റോഡ് മത്സരത്തിന് പിന്നാലെ നടൻ ജോജു ജോർജിനെതിരായ കേസിലും വിവാദത്തിലും പ്രതികരണവുമായി സംഘാടക സമിതി. വാഗമൺ എം.എം.ജെ എസ്റ്റേറ്റിൽ നടന്ന പരിപാടിയിൽ വാഹനമോടിച്ചതിനും കൃഷിഭൂമി നശിപ്പിച്ചതിനും ജോജു ജോർജിനെതിരെ കേസെടുത്തു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്ന് സംഘാടക സമിതി…

തൃശൂർ പൂരം അടുത്ത വര്‍ഷം ഏപ്രില്‍ 30ന്

ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങ് പൂർത്തിയായി. അടുത്ത വർഷം ഏപ്രിൽ 30നാണ് മേള നടക്കുക. മെയ് 1 നാണ് പകല്‍പ്പൂരം. പൂരം വിളംബരം ഏപ്രിൽ 29ന് നടക്കും. കൂടാതെ, മാറ്റിവച്ച വെടിക്കെട്ട് വൈകുന്നേരം 7 മണിക്ക് നടക്കും. പകൽ വെടിക്കെട്ട്…

പ്രതിസന്ധി മറികടക്കാന്‍ കല്‍ക്കരി ഖനനത്തിനുള്ള നിയമങ്ങള്‍ ഇന്ത്യ ലഘൂകരിച്ചു

കൽക്കരി ഖനി വിപുലീകരണത്തിനുള്ള പാരിസ്ഥിതിക ക്ലിയറൻസ് നടപടിക്രമങ്ങൾ ഇന്ത്യ ലഘൂകരിച്ചു. ഉൽപാദനം വർദ്ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. നിലവിലുള്ള ചില സൈറ്റുകൾക്ക് പുതിയ ആഘാത വിലയിരുത്തലുകളുടെ ആവശ്യമില്ലാതെയും പ്രദേശവാസികളുടെ പരിഗണനയില്ലാതെയും ഉൽപാദനം 10 ശതമാനം വരെ വർദ്ധിപ്പിക്കാൻ കഴിയും.

ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ

ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ ഹിന്ദി പ്രചരിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ തുക സംഭാവന ചെയ്തത്. രാജ്യത്തിന്റെ യുഎൻ പ്രതിനിധി ആർ രവീന്ദ്ര തുക അടങ്ങിയ ചെക്ക് കൈമാറി. 2018 ൽ ആരംഭിച്ച Hindi@UN പദ്ധതിയുടെ…