Month: May 2022

അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ മഴ കനക്കുന്നു

അസാനി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തോട് അടുക്കുമ്പോൾ കേരളത്തിലും മഴ കനക്കുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ 12നും ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ 13നും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.

‘താലിബാൻ ഹിജാബ് നിയമം ഉടൻ നീക്കണം’; പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്ക

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികൾ തിരികെ കൊണ്ടുവരാനുള്ള താലിബാൻ്റെ നീക്കത്തെ അമേരിക്ക അപലപിച്ചു. ഹിജാബ് നിർബന്ധമാക്കാനുള്ള താലിബാൻ്റെ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

സമസ്ത വേദി വിവാദം; സംഭവത്തിൽ വിമർശിച്ച് മാത്യു. ടി തോമസ് എം എൽ എ

പെൺകുട്ടിയെ സമസ്ത വേദിയിൽ നിന്ന് വിലക്കിയ സംഭവത്തെ വിമർശിച്ച് മാത്യു. ടി. തോമസ് എം.എൽ.എ. പെൺകുട്ടിയായത് കൊണ്ട് മാത്രം ഇത്തരം മ്ളേച്ഛത പാടേണ്ടതുണ്ടോയെന്നും ആ കുഞ്ഞു മനസ്സ് വേദനിച്ചില്ലേയെന്നും എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

‘1,000 കോടി’ ബോക്സ് ഓഫീസിന് പിന്നാലെ പോകുന്നത് സിനിമയെ ബാധിക്കും’

‘1,000 കോടി’ ബോക്സ് ഓഫീസ് ചർച്ചകൾക്ക് പിന്നാലെ പോകുന്നത് സിനിമാ വ്യവസായത്തെ മോശമായി ബാധിക്കുമെന്ന് നടൻ മനോജ് ബാജ്പേയി. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചോ അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ചോ ആരും സംസാരിക്കുന്നില്ലെന്നും എല്ലാവരുടെയും ശ്രദ്ധ 1000 കോടി രൂപയിലാണെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക പിഴവ്; എല്‍ഐസി ഐപിഒയിലെ നിരവധി അപേക്ഷകള്‍ തള്ളിപ്പോയേക്കും

എൽഐസി ഐപിഒയ്ക്കുള്ള ഒരു ദശലക്ഷത്തിലധികം അപേക്ഷകൾ സാങ്കേതിക തകരാർ കാരണം നിരസിക്കപ്പെട്ടേക്കാം. ആകെ ലഭിച്ച 7.34 ദശലക്ഷം അപേക്ഷകളിൽ 6-6.5 ദശലക്ഷം അപേക്ഷകൾ മാത്രമാണ് സാധുതയുള്ളത്. തെറ്റുകൾ വരുത്തുന്ന അപേക്ഷകൾ നിരസിക്കുന്നത് ഐപിഒയിൽ പതിവാണ്.

‘പേരക്കുട്ടി അല്ലെങ്കിൽ 5 കോടി’; മകനെതിരെ പരാതിയുമായി മാതാപിതാക്കൾ

ഹരിദ്വാറിൽ മകനും മരുമകൾക്കുമെതിരെ വിചിത്രമായ പരാതിയുമായി മാതാപിതാക്കൾ. മകനും മരുമകളും ഒരു വർഷത്തിനകം ഒരു പേരകുട്ടിയെ നൽകണമെന്നും അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കാണിച്ച് പിതാവ് എസ് ആർ പ്രസാദും ഭാര്യയുമാണ് കോടതിയെ സമീപിച്ചത്.

പുടിൻ ആണവായുധം ഉപയോഗിച്ചേക്കുമെന്ന് യുഎസ് ഇന്റലിജന്‍സ് ചീഫ്

യുക്രൈനിലെ യുദ്ധം പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയാൽ റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് ഇൻറലിജൻസ് മേധാവിയുടെ മുന്നറിയിപ്പ്. യുക്രൈനിന് അമേരിക്ക നല്‍കുന്ന പിന്തുണ പുടിനെ പരിഭ്രാന്തനാക്കുകയാണെന്നും അവർ പറഞ്ഞു.

സമസ്ത വേദി വിവാദം; പ്രതികരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ

സമസ്ത വേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി.സതിദേവി. പഠന മികവിനുള്ള പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് പെൺകുട്ടിയെ വിലക്കാനുള്ള മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്കൃത സമൂഹത്തിൻ യോജിച്ചതല്ലെന്ന് അവർ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച വിധിയെ സ്വാഗതം ചെയ്ത് ശ്രേയാംസ് കുമാര്‍

രാജ്യദ്രോഹ നിയമം മരവിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എൽജെഡി സംസ്ഥാന പ്രസിഡൻറ് എം.വി ശ്രേയാംസ് കുമാർ. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ എഫ്ഐആർ ഫയൽ ചെയ്യരുതെന്ന നിർദ്ദേശം പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ ഒരു പ്രധാന ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം പോക്‌സോ കേസ്; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കൂടുതല്‍ ആരോപണം

പോക്സോ കേസിലെ പ്രതിയും മുനിസിപ്പൽ കൗൺസിലറുമായ കെ വി ശശികുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പൂർവവിദ്യാർഥി സംഘടന. കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രംഗത്തെത്തിയതായി സംഘടനാ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തെ തുടർന്ന് ഇയാളെ ബ്രാഞ്ച് അംഗത്വത്തിൽ നിന്ന് സിപിഎം സസ്പെൻഡ് ചെയ്തു.