Month: May 2022

പ്രശസ്ത മാധ്യമപ്രവർത്തകൻ വി.പി രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവർത്തകൻ വി.പി രാമചന്ദ്രൻ എന്ന വി.പി.ആർ (98) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കുന്നതിനിടെ കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ നീണ്ടതാണ് വിപിആറിന്റെ മാധ്യമപ്രവർത്തനം.

‘ചൈന കൃത്രിമ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന് ട്രംപ് പേടിച്ചിരുന്നു’

യുഎസിനെ ആക്രമിക്കാൻ ചൈനയ്ക്ക് മനുഷ്യനിർമിത കൊടുങ്കാറ്റുകൾ സൃഷ്ടിക്കാൻ കഴിയുമോ എന്ന് ഡൊണാൾഡ് ട്രംപ് ചോദിച്ചതായി സഹായികൾ. കൊടുങ്കാറ്റ് സൃഷ്ടിച്ച് ചൈന നാശം വിതയ്ക്കുമെന്ന് ട്രംപ് ഭയപ്പെട്ടിരുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോളിംഗ് സ്റ്റോൺ റിപ്പോർട്ട് ചെയ്തു.

തൃക്കാക്കരയിൽ പത്രികാ സമർപ്പണം പൂർത്തിയായി; ജോ ജോസഫിന് അപര സ്ഥാനാർഥി

തൃക്കാക്കരയിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 19 സ്ഥാനാർത്ഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. ഇടത് സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ള ജോമോൻ ജോസഫും നാമനിർദേശ പത്രിക സമർപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജോണ്‍ പെരുവന്താനവും മത്സരരംഗത്തുണ്ട്

‘പത്തലെ പത്തലെ’; കമൽഹാസന്റെ ‘വിക്ര’ത്തിലെ ആദ്യ ഗാനം പുറത്ത്

കമൽ ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനിരുദ്ധ് ഈണമിട്ടിരിക്കുന്ന ഗാനത്തിന് കമൽഹാസനാണ് വരികൾ എഴുതിയിരിക്കുന്നത്. ‘വിക്രം’ ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ മെയ് 15 ന് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ റിലീസ് ചെയ്യും.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം. സ്റ്റോക്ക് ആവശ്യത്തിന് എത്താത്തതിനാൽ പലയിടത്തും ഔട്ട്ലെറ്റുകൾ കാലിയായി. ജീവനക്കാരും മദ്യത്തിനായി എത്തുന്നവരും തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. സ്പിരിറ്റിന്റെ വില വർദ്ധനവ് കാരണം മദ്യക്കമ്പനികൾ ഉൽപാദനം കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം.

പെണ്‍കുട്ടിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍

മലപ്പുറം ജില്ലയിലെ മദ്രസ ഉദ്ഘാടനത്തിനിടെ പെണ്കുട്ടിയെ അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സ്ത്രീവിരുദ്ധവും ലിംഗസമത്വ വിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്നും ശോഭാ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ വകുപ്പ് 190 സ്ഥാപനങ്ങളിൽ പരിശോധന നടത്തി: ആരോഗ്യമന്ത്രി

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ബുധനാഴ്ച 190 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടിയെടുത്തു. 59 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

സമസ്ത നേതാവിന്റെ പരാമർശത്തെ വിമർശിച്ച് ഗവർണർ

പത്താംക്ലാസ് വിദ്യാർത്ഥിയെ പൊതുവേദിയിൽ അവാർഡ് നൽകാൻ ക്ഷണിച്ചതിനെതിരെ സമസ്ത നേതാവിന്റെ പ്രതികരണത്തെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്ലീം കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടി ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത് വേദനാജനകമാണെന്നും ഗവർണർ ട്വീറ്റ് ചെയ്തു.

‘ഒരു സർവകലാശാലയ്ക്ക് നന്നായി പ്രവർത്തിക്കാൻ അറിയില്ലേ’; എംജിയോട് സുപ്രീംകോടതി 

ഒരു സർവകലാശാലയ്ക്ക് നന്നായി പ്രവർത്തിക്കാൻ അറിയില്ലേയെന്ന് സുപ്രീം കോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മഹാത്മാഗാന്ധി സർവകലാശാലയോട് ഇക്കാര്യം ചോദിച്ചത്. വളഞ്ഞ വഴിയിലൂടെ ജീവനക്കാരെ പിരിച്ചു വിടാനാണ് സർവകലാശാല ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ആരോപിച്ചു.

‘ജോസഫ്’ ഹിന്ദിയിലേക്ക്; സണ്ണി ഡിയോള്‍ നായകനാകും

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ജോസഫിൻ്റെ ഹിന്ദി റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നു. മലയാളത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച നായക വേഷത്തിലെത്തുന്നത് സണ്ണി ഡിയോള്‍ ആണ്. ബംഗാളി നടി തനുശ്രീ ചക്രവർത്തി നായികയാകുന്നു. എം പദ്‍മകുമാര്‍ തന്നെയാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്.