Month: May 2022

യുവന്റസിനെ അടിതെറ്റിച്ചു; കോപ്പാ ഇറ്റാലിയ നേടി ഇന്റർ

ഇറ്റലിയുടെ നോക്കൗട്ട് കിരീടപ്പോരാട്ടമായ കോപ്പ ഇറ്റാലിയ ഈ വർഷം ഇന്റർ മിലാൻ നേടി. ഇന്നലെ നടന്ന ഫൈനലിൽ യുവന്റസിനെ തോൽപ്പിച്ചാണ് ഇന്റർ മിലാൻ കിരീടം ഉയർത്തിയത്. സിമോൺ ഇൻസാഗി പരിശീലിപ്പിച്ച ടീം അധിക സമയം നീണ്ടുനിന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക്…

ഐപിഎല്ലിൽ ഇന്ന് ചെന്നൈയും മുംബൈയും നേർക്കുനേർ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ധോണിക്കും കൂട്ടർക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. മുൻ നായകൻ രവീന്ദ്ര ജഡേജ പരിക്കിനെ തുടർന്ന് പുറത്തിരിക്കുകയാണ്. രാത്രി 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ജീവൻമരണ പോരാട്ടം.

കച്ചി സംസ്‌കരിക്കാനുള്ള പദ്ധതിക്ക് ചെലവായത് 68 ലക്ഷം; പരസ്യത്തിന് 23 കോടി

വായു മലിനീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കച്ചി സംസ്കരണത്തിനായി ഡൽഹി സർക്കാർ പദ്ധതി ആരംഭിച്ചിരുന്നു. ഇതിന് 68 ലക്ഷം രൂപ ചെലവായി. എന്നാൽ ന്യൂസ് ലോണ്ട്‌റിയുടെ ഒരു റിപ്പോർട്ട് പ്രകാരം 23 കോടി രൂപയാണ് ഈ പദ്ധതിയുടെ പരസ്യത്തിനായി സർക്കാർ…

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി

സംസ്ഥാനത്ത് എലിപ്പനി ഭീതി രൂക്ഷമാകുന്നു. വിവിധ ജില്ലകളിൽ എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മൂന്ന് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.

ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് ആരോപണം; ഉത്തർപ്രദേശ് പൊലീസ് മേധാവിയെ നീക്കി

ഉത്തർപ്രദേശ് സർക്കാർ സംസ്ഥാന പോലീസ് മേധാവിയെ നീക്കി. ഡി.ജി.പി മുകുൾ ഗോയലിന് ജോലിയിൽ താൽപര്യമില്ലെന്നും ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. മുകുൾ ഗോയലിനെ സിവിൽ ഡിഫൻസ് വകുപ്പ് ഡയറക്ടർ ജനറലായി നിയമിച്ചു.

IPL: റോയലാവാതെ രാജസ്ഥാൻ; ഡൽഹിക്ക് ജയം

ഐപിഎല്ലിലെ രാജസ്ഥാൻ ഡൽഹി പോരാട്ടത്തിൽ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 8 വിക്കറ്റിനാണ് ഡൽഹിയുടെ ജയം. രാജസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം ഡൽഹി 18 ഓവറിൽ മറികടന്നു.

വിമാനത്താവളത്തിൽ യാത്രക്കാരിക്ക് പാനിക് അറ്റാക്‌; വിശദീകരണവുമായി എയർ ഇന്ത്യ

വൈകിയെത്തിയതിനാൽ വിമാനം നിഷേധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരിക്ക് പാനിക് അറ്റാക്ക് ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. യാത്രക്കരിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ ടീമിനെ തോൽപ്പിച്ച് എ ടി കെ മോഹൻ ബഗാൻ

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി എടികെ മോഹൻ ബഗാനെ നേരിട്ട ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് തോറ്റു. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ 2-1ൻ ഇന്ത്യൻ ടീമിനെ തോൽപ്പിച്ചു. മോഹൻ ബഗാനുവേണ്ടി യുവതാരങ്ങളായ ലിസ്റ്റൺ കൊളാസ്സോ, കിയാൻ…

ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ റോക്കറ്റ് യുകെയിൽ

യുകെ ആസ്ഥാനമായുള്ള ഓർബെക്സ്, 62 അടി നീളമുള്ള പ്രൈം റോക്കറ്റിന്റെ പൂർണ്ണ തോതിലുള്ള പ്രോട്ടോടൈപ്പ് അനാവരണം ചെയ്തു. ഇത് സ്കോട്ടിഷ് ഹൈലാൻഡുകളിൽ നിന്ന് ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കും. ഇത് ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ റോക്കറ്റായി മാറുമെന്നും കമ്പനി പറയുന്നു.

മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ നിന്ന് പുറത്തായി

തുടർച്ചയായ തോൽവികളോടെ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ നിന്ന് പുറത്തായി. മികച്ച കളിക്കാർക്ക് താളം കണ്ടെത്താൻ കഴിയാഞ്ഞതാണ് മുംബൈയുടെ ചരിത്രപരമായ തോൽവിക്ക് കാരണം.15 കോടിക്ക് ടീമിലെത്തിച്ച ഇഷാൻ കിഷന് രണ്ട് മത്സരങ്ങളിൽ മാത്രമാണ് തിളങ്ങാൻ കഴിഞ്ഞത്.