Month: May 2022

“തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും”

തൃക്കാക്കരയിൽ ട്വന്റി 20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സർക്കാരിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു കൂട്ടം ആളുകളാണ് ട്വന്റി 20. സർക്കാരിന് തിരിച്ചടി നൽകാൻ ട്വന്റി 20 മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

തൃക്കാക്കരയില്‍ ഇന്ന് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. എൽ.ഡി.എഫ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസും മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കും.

വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; തൃക്കാക്കരയിൽ നിലപാടെടുക്കും

വരാപ്പുഴ അതിരൂപതയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ലത്തീൻ സഭ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വൈകീട്ട് ആറിനാണ് രാഷ്ട്രീയകാര്യ സമിതി യോഗം.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സർക്കാരും ട്രേഡ് യൂണിയനുകളും നേർക്കുനേർ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം പ്രകോപനപരമാണെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞു. അതേസമയം പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് മുതൽ ആരംഭിക്കും.

നാറ്റോ അംഗത്വത്തിലേക്ക് ഫിൻലൻഡ്? പിന്നാലെ സ്വീഡനും

നാറ്റോയിൽ ചേരാനുള്ള തീരുമാനം ഫിൻലൻഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സ്വീഡന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിച്ചാൽ ഇരു രാജ്യങ്ങൾക്കും ഉടൻ അംഗത്വം നൽകുമെന്നും നാറ്റോ സഖ്യം അറിയിച്ചു.

റിഫയുടെ മരണം; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണമെന്ന് പൊലീസ്

വ്ളോഗർ റിഫയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭർത്താവ് മെഹ്നാസിന് അടിയന്തരമായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ദിവസമായി മെഹ്നാസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കർശന നടപടി സ്വീകരിക്കാനാണ് അന്വേഷണ…

യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലഹാൻഡ്രോ ഗാർനാച്ചോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലഹാൻഡ്രോ ഗാർനാച്ചോ 2021/22 ലെ ജിമ്മി മർഫി യംഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 17 കാരനായ അർജന്റീന-സ്പാനിഷ് വിംഗർ സീനിയർ അരങ്ങേറ്റം കുറിച്ചത്.

അസാനി ചുഴലിക്കാറ്റ്; ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 22 വർഷത്തിനുളളിലെ ഏറ്റവും വലിയ തണുപ്പ്

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ബെംഗളൂരുവിലാണ്. 22 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു മെയ് 11. ബെംഗളൂരുവിൽ ചൊവ്വാഴ്ച പെയ്ത മഴയിൽ താപനില 24.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇത് ബെംഗളൂരു നിവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ വാർത്തയായി.

മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തിൽ യുഎൻ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

അൽജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലെയുടെ കൊലപാതകത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീൻ കൊല്ലപ്പെട്ടത്.

“റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം വേണം”; ജർമ്മൻ ചാൻസലറോട് സെലെൻസ്‌കി

ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ച നടത്തി. പ്രതിരോധ സഹായം, ഊർജ്ജ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയ്ക്കെതിരായ ഉപരോധം വർദ്ധിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി സെലെൻസ്കി പറഞ്ഞു.