Month: May 2022

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.ഐ മധുസൂദനന്‍ എംഎല്‍എ

അപകീർത്തികരമായ വ്യാജവാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഏഷ്യാനെറ്റ് ന്യൂസിന് വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. അഡ്വ. കെ. വിജയകുമാർ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സാധ്യത

സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാകാത്ത വിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കേന്ദ്രത്തിൽ നിന്ന് കടമായി ആവശ്യപ്പെട്ട 4,000 കോടി രൂപ നൽകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കാൻ ധനവകുപ്പിന് മുമ്പാകെ നിർദ്ദേശമുണ്ടെന്നാണ് വിവരം.

ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായം 18 ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം

ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ 18 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബിൽ ഉൾപ്പെടുത്തണമെന്നാവശ്യം. വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ഗെയിമിംഗ് വ്യവസായം ഏറ്റവും ഉയർന്ന 28 ശതമാനം നികുതി നിരക്കിൽ ഉൾപ്പെടുത്തുന്നതിനുപകരം 18 ശതമാനം ജിഎസ്ടി സ്ലാബിൽ നിലനിർത്തണമെന്ന് ആവശ്യം.

സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് ബസ്സുകളില്‍ പഴയ നിരക്ക്

വർധിപ്പിച്ച നിരക്ക് ഈടാക്കാൻ വൈകിയതിനാൽ കെ.എസ്.ആർ.ടി.സിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മെയ് 1 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വന്നെങ്കിലും പല ബസുകളും ഇതുവരെ പുതിയ നിരക്കുകൾ നടപ്പാക്കിയിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കൊവിഡ് വാക്സിനേഷൻ; കാലയളവ് കുറയ്ക്കും

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള കാലയളവ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ദൈർഘ്യം കുറയ്ക്കുന്നത് ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

16 മണിക്കൂർ പിന്നിട്ട രക്ഷാപ്രവർത്തനം; സുധീറിനെ പുറത്തെത്തിക്കാൻ ഇനിയും 15 അടികൂടി

കൊട്ടിയം പുഞ്ചിരിച്ചിറയിൽ കിണറ്റിൽ വളയം ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. കിണറ്റിൽ ഇറങ്ങുന്നതിനിടെയാണ് മുട്ടക്കാവ് സ്വദേശി സുധീർ കുടുങ്ങിയത്. 16 മണിക്കൂറായി നടത്തുന്ന രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

സിംഗപ്പൂരിലെ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷനെ ബൈജൂസ് സ്വന്തമാക്കി

സിംഗപ്പൂരിലെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എജ്യുക്കേഷനെ ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കി. ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ളതാണ് പുതിയ ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം ജൂലൈയിൽ 600 മില്യൺ ഡോളറിന്റെ ഇടപാടിൽ ബൈജൂസ് ഗ്രേറ്റ് ലേണിംഗ്…

‘ജിന്നി’ന് മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനാനുമതി

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ നായകനായ ‘ജിന്ന്’ എന്ന മലയാള ചിത്രത്തിന്റെ റിലീസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്ട്രെയിറ്റ് ലൈറ്റ് സിനിമാസിനെതിരെ തമിഴ് ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ പരാതിയെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം…

അഞ്ചുവയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാംക്ലാസിൽ പ്രവേശനമില്ല

അതത് വർഷം ജൂൺ ഒന്നിന് അഞ്ച് വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനത്തിന് അർഹതയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരടിൽ വ്യക്തമാക്കുന്നു. മൂന്നാം വയസ്സിൽ ആരംഭിക്കുന്ന പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നടത്തണമെന്ന് എൻഇപി നിഷ്കർഷിക്കുന്നു.

എല്‍.എല്‍.ബി. പരീക്ഷയിൽ സി.ഐ.യുടെ കോപ്പിയടി; ഡി.ജി.പി. റിപ്പോര്‍ട്ട് തേടി

എൽ.എൽ.ബി പരീക്ഷയ്ക്കിടെ സി.ഐ കോപ്പിയടിച്ച സംഭവത്തിൽ ഡി.ജി.പി. റിപ്പോർട്ട് തേടി. ലോ അക്കാദമി ലോ കോളേജിൽ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിൽ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ചതിനാണ് പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടറായ ആദർശിനെ സർവകലാശാല സ്ക്വാഡ് അറസ്റ്റ് ചെയ്തത്.