Month: May 2022

‘കോവിഡ് ബാധിച്ച 50% ത്തിനും 2 വര്‍ഷത്തിനു ശേഷവും രോഗലക്ഷണം ബാക്കി’

കോവിഡ്-19 രോഗമുക്തി നേടിയവരിൽ പകുതിയിലധികം പേരും രണ്ട് വർഷം കഴിഞ്ഞിട്ടും ഒരു രോഗലക്ഷണമെങ്കിലും കാണിക്കുന്നതായി പഠനം. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്.രോഗമുക്തി നേടിയവരിൽ രോഗത്തിന്റെ സ്വാധീനം ദീർഘകാലം നിലനിൽക്കുമെന്ന് പഠനം വിശദീകരിക്കുന്നു.

പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ മൂത്ത സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-എൻ നേതാവുമായ നവാസ് ഷെരീഫുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി. ഷെഹ്ബാസിനെ കൂടാതെ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും മന്ത്രിസഭയിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

മന്ത്രി വീണാ ജോര്‍ജിന് വേദി മാറി; കൊറ്റാർക്കാവ് പരിപാടിക്ക് പകരം ചെറുകോലിൽ

മാവേലിക്കര ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വേദി മാറിയെത്തി. മാവേലിക്കര കൊറ്റാർക്കാവ് പരിപാടിക്ക് പകരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്ത ചെറുകോലിലെ പരിപാടിയിലേക്കാണ് മന്ത്രി വീണാ ജോർജിനെ പൊലീസ് സംഘം എത്തിച്ചത്.

കൊല്ലത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം കൊട്ടിയം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീറാണ് ഇന്നലെ ഉച്ചയോടെ കിണറ്റിനുള്ളിൽ കുടുങ്ങിയത്. ഇയാളുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്.കിണറ്റിൽ റിംഗ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സുധീർ കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.

സഞ്ജു സാംസണെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ. സഞ്ജു ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യണമെന്നും വിക്കറ്റ് വലിച്ചെറിയുകയായിരുന്നെന്നും ഗവാസ്കർ പറഞ്ഞു. ബാറ്റിങ് പൊസിഷനില്‍ താഴേക്കിറങ്ങിയത് സഞ്ജുവിനെ സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ റൺവെയിൽ നിന്ന് തെന്നി മാറിയ വിമാനത്തിന് തീ പിടിച്ചു

ചൈനയിലെ ചോങ്കിംഗ് വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റ് എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പെരുന്നയില്‍ ജി സുകുമാരന്‍ നായർ-ജോ ജോസഫ് കൂടിക്കാഴ്ച

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ജോ ജോസഫ് ചർച്ച നടത്തുകയാണ്. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ നേരത്തെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ടിരുന്നു.

പാകിസ്താന് വ്യോമസേനാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഉദ്യോഗസ്ഥന്‍ പിടിയില്‍

ചാരക്കേസിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ദേവേന്ദ്ര ശർമ്മയെ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിൽവർ ലൈൻ കൈപ്പുസ്തകമിറക്കാൻ സംസ്ഥാന സർക്കാർ

‘സിൽവർ ലൈനിനെക്കുറിച്ച് അറിയേണ്ടതെല്ലാം’ എന്ന തലക്കെട്ടിൽ കൈപ്പുസ്തകം പുറത്തിറക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പ്രിന്റിംഗ് ചാർജുകൾക്കും പേപ്പർ വിലയ്ക്കുമായി 7.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ജഡേജ പുറത്തേക്കോ? പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

ടീമും ജഡേജയും തമ്മിൽ വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ തള്ളി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ. മെഡിക്കൽ ടീമിന്റെ ഉപദേശത്തെ തുടർന്ന് ജഡേജയ്ക്ക് കളിക്കാൻ കഴിയില്ലെന്നും ജഡേജ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാകുമെന്നും സി.ഇ.ഒ കാശി വിശ്വനാഥൻ പറഞ്ഞു.