Month: May 2022

സമസ്ത നേതാവിനെതിരെ വീണ ജോര്‍ജ്

പത്താംക്ലാസ് വിദ്യാർത്ഥിനിയെ അവാർഡ് സ്വീകരിക്കാൻ ക്ഷണിച്ച് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ സമസ്ത നേതാവിനെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സമസ്ത നേതാവ് നടത്തിയ പരാമർശങ്ങൾ അപലപനീയമാണ്. ഇത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും വീണാ ജോർജ് പറഞ്ഞു.

കോയമ്പത്തൂരില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 12,000 കിലോ മാമ്പഴം പിടിച്ചെടുത്തു

കോയമ്പത്തൂരിൽ പഴക്കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിൽ രാസവസ്തുക്കൾ കലർന്ന 12,000 കിലോ മാമ്പഴം പിടികൂടി. 2,350 കിലോ മുസമ്പിയും പിടിച്ചെടുത്തു. ജില്ലാ കളക്ടർ ജി.എസ്. സമീറൻറെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. രാവിലെ മുതൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ 45…

നിപ പ്രതിരോധ പ്രവർത്തനത്തിന് ആക്ഷൻ പ്ലാൻ വരുന്നു

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക നിപ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യം, മൃഗസംരക്ഷണം, വനം, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കുക.

താജ്‌മഹലിലെ മുറികൾ പരിശോധിക്കണമെന്ന ഹർജി; വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ വീണ്ടും തുറക്കണമെന്ന ഹർജിയിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി അലഹബാദ് ഹൈക്കോടതി . താജ്മഹലിലെ അടച്ചിട്ടിരിക്കുന്ന 20 മുറികൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബിജെപി നേതാവ് രജനീത് സിംഗിനെയാണ് കോടതി വിമർശിച്ചത്.

‘ഹർജി സമർപ്പിക്കാനുള്ള അവകാശം പരിഹാസ്യമാക്കരുത്’; താജ്മഹൽ ഹർജിയിൽ കോടതി

താജ്മഹലിന്റെ അടച്ചിട്ട 20 മുറികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിംഗ് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി. പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കാനുള്ള അവകാശം പരിഹാസ്യമാക്കരുതെന്ന് കോടതി പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കെ വി തോമസിനെ വിമർശിച്ച് പത്മജ വേണുഗോപാൽ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ പിന്തുണയ്ക്കുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പറഞ്ഞ കെ വി തോമസിനെ വിമർശിച്ച് പത്മജ വേണുഗോപാൽ. തോമസിനെ അടുത്തറിയുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഇങ്ങനെ പെരുമാറിയതിൽ തനിക്ക് അതിശയിക്കാനില്ലെന്ന് പത്മജ പറഞ്ഞു.

അവെഞ്ചേഴ്‌സ് മഹാഭാരതത്തിൽ നിന്ന് പ്രചോദനംകൊണ്ടതാകാമെന്ന് കങ്കണ

മാർവൽ നിർമ്മിച്ച സൂപ്പർഹീറോ ഫിലിം സീരീസായ അവഞ്ചേഴ്സിൻറെ പ്രചോദനം മഹാഭാരതവും വേദങ്ങളുമാണെന്ന് നടി കങ്കണ റണാവത്ത്. അയൺ മാൻ മഹാഭാരതത്തിലെ കർണ്ണനെപ്പോലെ കവചിതനാണെന്നും തോറിനെ ഹനുമാൻ ഒരു ഗദയേന്തി നിൽകുന്നതുമായി ഉപമിക്കാമെന്നും അവർ പറഞ്ഞു.

IPL മാനിയ: തളർച്ചയിലും ഇന്ന് എൽ ക്ലാസ്സിക്കോ

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇന്ന് തോറ്റാല്‍ പ്ലേഓഫിലെത്താനുള്ള ചെന്നൈയുടെ നേരിയ സാങ്കേതിക സാധ്യത പോലും അവസാനിക്കും. ഐപിഎൽ ചരിത്രത്തിലെ അതികായരാണെങ്കിലും മുംബൈയും ചെന്നൈയും മറക്കാനാഗ്രഹിക്കുന്ന സീസണ്‍ ആണിത്. മുംബൈ പത്തും ചെന്നൈ ഒൻപതും സ്ഥാനങ്ങളിൽ നില്‍ക്കുന്നു.…

ഗബ്രിയേൽ ജിസൂസിനായി ആഴ്സണൽ 50 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഫോർവേഡ് ഗബ്രിയേൽ ജിസൂസിനെ കളത്തിലിറക്കാൻ ശ്രമിക്കുന്ന ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് 50 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട് . വരാനിരിക്കുന്ന സീസണിൽ അവരുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായി ആഴ്സണൽ ജീസൂസിനെയാണ് തീരുമാനിചിരിക്കുന്നത്.

‘ആർആർആർ’ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

1000 കോടിയിലധികം കളക്ട് ചെയ്ത ‘ആർആർആർ’ ഒടിടി റിലീസ് തിയതി പുറത്ത് വിട്ടു. ചിത്രം ഈ മാസം 20 ന സീ 5ൽ റിലീസ് ചെയ്യും. ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരാണ് പ്രധാന…