Month: May 2022

ഖാർകിവ് സുരക്ഷാ മേധാവിയെ പുറത്താക്കി യുക്രൈൻ

ശരിയായ പ്രതിരോധം കാഴ്ചവെക്കാൻ സാധിച്ചില്ല എന്ന് ആരോപിച്ച് ഖാർകിവ് മേഖലയിലെ സുരക്ഷാ മേധാവിയെ പുറത്താക്കി ഉക്രൈൻ പ്രസിഡൻറ് വോളോഡിമിർ സെലെൻസ്കി. ഖാർകിവ് സന്ദർശിച്ച ശേഷമാണ് സെലെൻസ്കി ഈ നടപടി സ്വീകരിച്ചത്. നിലവിൽ വിഘടനവാദികൾ ആധിപത്യം പുലർത്തുന്ന ഡോൺബാസ് മേഖലയിലെ പ്രധാന നഗരങ്ങളിൽ…

“എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല”

എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എ.സിക്ക് വിടുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. താൽക്കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂളുകളിൽ പി.ടി.എ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യരായ…

സിവിൽ സർവീസ്: 21–ാം റാങ്ക് സ്വന്തമാക്കി ദിലീപ് കെ.കൈനിക്കര

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ 100ൽ ഇടം നേടി 9 മലയാളികൾ. 21–ാം റാങ്ക് ദിലീപ് കെ.കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25–ാം റാങ്ക് ലഭിച്ചു. വി.അവിനാശ്,ജാസ്മിന്‍ എന്നിവരും റാങ്കുകൾ നേടി. ടി.സ്വാതിശ്രീ, സി.എസ്.രമ്യ, അക്ഷയ് പിള്ള, അഖിൽ വി.മേനോൻ, ചാരു…

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ആദ്യ നൂറിൽ 9 മലയാളികൾ

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. മൊത്തം 685 ഉദ്യോഗാർഥികൾക്കു യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും  ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക്…

പുൽവാമയില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കശ്മീരിലെ പുൽവാമയിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. മറ്റൊരു ഭീകരനായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ജയ് ഷെ മുഹമ്മദ് ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. പോലീസ് കോൺസ്റ്റബിളായിരുന്ന റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരനും ഇതിൽ ഉൾപ്പെടുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഏറുന്നു

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4928 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 1381 പേർ എറണാകുളം സ്വദേശികളാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ഒരാഴ്ചയ്ക്കിടെ നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് 626 പേർക്കും കോട്ടയത്ത് 594 പേർക്കും രോഗം…

‘ടെസ്ലയ്ക്ക് ഇന്ത്യയിൽ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കാൻ പദ്ധതിയില്ല’; മസ്‌ക്

ഇറക്കുമതി ചെയ്ത കാറുകൾ വിൽക്കാനും സർവീസ് നടത്താനും അനുവദിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഉൽപാദനം ഉണ്ടാകില്ലെന്ന് ടെസ്ല മേധാവി എലോൺ മസ്ക്. ഇന്ത്യയിൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്ക്. ടെസ്ല വിൽക്കാനും സർവീസ് നടത്താനും അനുവദിക്കാത്ത ഒരിടത്തും ടെസ്ല…

89 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഹിന്ദുസ്ഥാന്‍ കോപ്പര്‍

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ 2022 സാമ്പത്തിക വർഷത്തിൻറെ നാലാം പാദത്തിൽ 89 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 37 കോടിയായിരുന്നു നഷ്ടം. അവലോകനത്തിലിരിക്കുന്ന പാദത്തിൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 545 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ…

വിജയ് ബാബു ബുധനാഴ്ച എത്തുമെന്ന് അഭിഭാഷകര്‍; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച തിരിച്ചെത്തുമെന്ന് അഭിഭാഷകർ അറിയിച്ചു. ബുധനാഴ്ച രാവിലെ ദുബായ്-കൊച്ചി വിമാനത്തിലാണ്…

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ സാമ്പത്തിക ഞെരുക്കം രൂക്ഷം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കൻ ക്രിക്കറ്റിനെ സഹായിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ശ്രീലങ്കയുമായി ഉഭയകക്ഷി പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐയെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയ്ക്കെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി അറിയിച്ചു.…