Month: May 2022

‘തൃക്കാക്കരയിലെ തെറ്റ് തിരുത്താൻ അവസരം’; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്സ്

കഴിഞ്ഞ തവണ ചെയ്ത തെറ്റ് തിരുത്താൻ തൃക്കാക്കരയിലെ ജനങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പി.ടി.യുടെ നാവിന്റെ ചൂട് അറിഞ്ഞത് കൊണ്ടാണ് പിണറായിക്ക് അങ്ങനെ തോന്നിയത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

നാട്ടുവൈദ്യന്റെ മരണം; മുഖ്യപ്രതിയുടെ ഭാര്യയും പ്രതിയായേക്കും

ഒറ്റമൂലിയുടെ രഹസ്യം തട്ടിയെടുക്കാൻ നാട്ടു വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയും പ്രതിയാകാൻ സാധ്യത. വൈദ്യൻ ഷബ ഷെരീഫിനെ കൊലപ്പെടുത്തിയ ദിവസം താൻ വീട്ടിലുണ്ടായിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചേക്കും. കനത്ത മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ജു വാര്യരുടെ ‘മേരി ആവാസ് സുനോ’ ഇന്ന് തീയറ്ററിലെത്തും

ജയസൂര്യയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ ഇന്ന് തിയേറ്ററുകളിലെത്തും. ‘വെള്ള’ത്തിൻ ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗൗതമി നായർ, ജോണി ആൻറണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ…

കെ വി തോമസ് ഇന്ന് ജോ ജോസഫിന് വേണ്ടി തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ തൃക്കാക്കരയിലെ ഇടത് ക്യാമ്പ് പൂർണ സജ്ജം. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി കെ വി തോമസ് ഇന്ന് പ്രചാരണത്തിനെത്തും. എൻ.ഡി.എയും യു.ഡി.എഫും തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിന് ഇന്ന് ആരംഭം

കോൺഗ്രസിൻ്റെ ചിന്തൻ ശിബിറിന് ഇന്ന് തുടക്കം. 400 ലധികം നേതാക്കൾ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തിൽ സംഘടനാ ചുമതലകൾ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. യൂത്ത് പാർട്ടി എന്ന പുതിയ ബ്രാൻഡിലേക്ക് മാറുന്നതിലേക്ക് ചർച്ചകൾ നീങ്ങുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസ്: കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ കോടതിക്ക് അതൃപ്തി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുടുംബാംഗങ്ങളെ വലിച്ചിഴച്ചതിൽ കോടതിക്ക് അതൃപ്തി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവന്ന വിവാദങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ വിചാരണക്കോടതി തുറന്ന അതൃപ്തി പ്രകടിപ്പിച്ചു.

മൂന്നാറിലേക്ക് പിക്നിക് നടത്താൻ കെ.എ​സ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മെയ് 26ന് വാഗമൺ വഴി മൂന്നാറിലേക്ക് പിക്നിക് നടത്തുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. രാവിലെ 5.10ൻ ബസ് പുറപ്പെടും.1150 രൂപയാണ് ടിക്കറ്റ് നിരക്ക്

മമ്മൂട്ടി ചിത്രം ‘ പുഴു ‘ സോണി ലിവിൽ റിലീസ് ചെയ്തു

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു. നവാഗതയായ രത്തിന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉണ്ടയ്ക്ക് ശേഷം ഹർഷാദ് എഴുതിയ ചിത്രം കൂടിയാണ് പുഴു. ഇതാദ്യമായാണ് മമ്മൂട്ടി ചിത്രം ഒ.ടി.ടി.യിൽ റിലീസ് ചെയ്യുന്നത്.

വീഡിയോ ഗെയിംസ് കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതായി പഠനം

വീഡിയോ ഗെയിമുകൾ കളിക്കാൻ ശരാശരിയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളുടെ ബുദ്ധിശക്തി കൂടുന്നതായി പഠനം. സയന്റിഫിക് റിപ്പോർട്ട്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടും വൃജേ യൂണിവേഴ്സിറ്റിയും നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.