Month: May 2022

മുഖ്യമന്ത്രിയുടെ പ്രസ്താവന സങ്കടമുണ്ടാക്കി: ഉമ തോമസ്

തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ ദു:ഖമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കരയിലെ തെറ്റ് തിരുത്താനുള്ള ജനങ്ങളുടെ അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വോട്ടർമാർ മുഖ്യമന്ത്രിക്ക് മറുപടി നൽകുമെന്നും ഉമാ തോമസ് പറഞ്ഞു.

തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു

ബാഡ്മിൻ്റൺ പുരുഷ ചാംപ്യൻഷിപ്പായ തോമസ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ എച്ച്.എസ് പ്രണോയ് ഉൾപ്പെട്ട ടീം മലേഷ്യയെ 3-2ന് തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ പ്രണോയ് ഇന്ത്യക്കായി നിർണായക വിജയം നേടി.

എഎൻ രാധാകൃഷ്ണൻ വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ശോഭാ സുരേന്ദ്രൻ

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് ശോഭാ സുരേന്ദ്രൻ. ഒരു വർഷത്തിലേറെയായി ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.

പ്രകാശ് രാജ് കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവുമായി നടൻ പ്രകാശ് രാജ് കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ച്ച. തെലങ്കാനയിൽ പ്രകാശ് രാജിന്റെ പേര് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നീറ്റ് പരീക്ഷ മാറ്റി വയ്ക്കണം; ഹർജി തള്ളി സുപ്രീം കോടതി

മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തളളി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമായിരുന്നു മെഡിക്കൽ സ്‌റ്റുഡൻസ് അസോസിയേഷന്റെ ആവശ്യം.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ പവൻ 360 രൂപയോളം ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു ദിവസം കൊണ്ട് 600 രൂപയാണ് വില കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,160 രൂപയായി…

കാൻ ഫെസ്റ്റിവലിലേക്ക് അക്ഷയ് കുമാറും

കാൻ ഫിലിം ഫെസ്റ്റിവലിന്റെ 75മത് പതിപ്പ് മെയ് 16ന് ആരംഭിക്കും. പ്രശസ്ത ചലച്ചിത്ര മേളയിലെ എട്ട് ജൂറി അംഗങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. ആർ മാധവന്റെ ‘റോക്കറ്ററി – ദ നമ്പി ഇഫക്റ്റ്’ വേൾഡ് പ്രീമിയറും കാനിൽ നടക്കും. കൂടാതെ, അക്ഷയ്…

എവറസ്റ്റ് കീഴടക്കിയത് പത്ത് തവണ; റെക്കോർഡിട്ട് ലക്പ ഷെർപ

നേപ്പാളിലെ ഷെർപ ഗോത്രത്തിൽപ്പെട്ട ലക്പ ഷെർപ്പയെപ്പോലെ എവറസ്റ്റ് അറിയുന്ന മറ്റൊരു സ്ത്രീയും ലോകത്തില്ല. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ മുകളിൽ ഒരു തവണയല്ല, 10 തവണയാണ് ലക്പ കാലുകുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ സ്ത്രീയെന്ന സ്വന്തം റെക്കോർഡ്…

കല്ലുവാതുക്കൽ മദ്യദുരന്തം: പ്രതിയെ മോചിപ്പിക്കാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകി

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്തു. ഗവർണർ അനുമതി നൽകിയാൽ മദ്യദുരന്തക്കേസിലെ പ്രതികൾ ജയിൽ മോചിതനാകും. മണിച്ചനിൽ നിന്ന് പ്രതിമാസ അലവൻസ് വാങ്ങിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

സന്തോഷ് ട്രോഫി ജേതാക്കൾക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കേരളം

സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിനും പരിശീലകർക്കും കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫി ടീമിൻറെ ഭാഗമായ എല്ലാ താരങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പരിശീലകൻ ബിനോ ജോർജിനും അഞ്ച് ലക്ഷം രൂപ ലഭിക്കും.