Month: May 2022

ഏവിയേഷൻ ടർബൈൻ ഫ്യുവൽ വില വീണ്ടും വർദ്ധിപ്പിച്ചു

ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില വീണ്ടും വർദ്ധിപ്പിച്ചു. 5 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ ഡൽഹിയിലെ എടിഎഫിന് കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയ്ലർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല.  തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിൻ 160 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി…

‘ആം ആദ്മി–ട്വന്‍റി 20 സഖ്യം മുന്നോട്ടുവയ്ക്കുന്നത് ഇടത് നിലപാട്’

തൃക്കാക്കരയിൽ ആം ആദ്മി-ട്വന്‍റി 20 സഖ്യത്തിൻ്റെ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനക്ഷേമ സഖ്യം മുന്നോട്ടുവച്ച നിലപാട് ഇടതുപക്ഷത്തിന്റെതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു.

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടി നൊവാക് ജോക്കോവിച്ച്

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ജോക്കോവിച്ചിന്റെ കരിയറിലെ ആറാം ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 34 കാരനായ ജോക്കോവിച്ചിൻറെ സീസണിലെ…

ശിവഗിരിയിലെത്തി ഉമ തോമസ്

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പിന്തുണച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ. സത്യവും നീതിയും ഉള്ളവർ തിരഞ്ഞെടുപ്പിൽ വിജയിക്കണം. ഉമയുടെ യാത്ര തോമസിൻറെ പാതയിലാണെന്ന് സ്വാമി സച്ചിദാനന്ദൻ പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു ഉമയുടെ ശിവഗിരി സന്ദർശനം.

ലൂയി സുവാരസ് അത്‌ലറ്റിക്കോയില്‍നിന്ന് പടിയിറങ്ങുന്നു; കരാർ ഈ സീസണിൽ അവസാനിക്കും

സെവിയ്യയ്ക്കെതിരായ ലാ ലിഗ മത്സരത്തിൻ ശേഷം സുവാരസ് കണ്ണീരോടെയാണ് കളം വിട്ടത്. സുവാരസുമായുള്ള അത്ലറ്റിക്കോയുടെ കരാർ ഈ സീസണിൽ അവസാനിക്കും. ബാഴ്സലോണയിൽ നിന്ന് രണ്ട് വർഷത്തെ കരാറിലാണ് സുവാരസ് അത്ലറ്റിക്കോയിൽ ചേർന്നത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ബാഴ്സലോണ…

എസ്ബിഐ വായ്പ നിരക്കുകൾ വർധിപ്പിച്ചു; രണ്ട് മാസത്തിനിടെ രണ്ടാം തവണ

ൻയൂഡൽഹി: ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) വർധിപ്പിച്ചു. ഇത്തവണ ഇത് 10 ബേസിസ് പോയിൻറ് വർധിപ്പിച്ചു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ്…

രാഷ്ട്രീയ നേതാവിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; മറാഠി നടി അറസ്റ്റിൽ

എൻസിപി നേതാവ് ശരദ് പവാറിനെതിരെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മറാത്തി നടി കേതകി ചിറ്റാലെയെ ബുധനാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ കോടതിയുടേതാണ് നടപടി. അഞ്ച് കേസുകളാണ് നടിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻ.സി.പി…

രാജ്യത്ത് സിഎന്‍ജി വില വര്‍ധിപ്പിച്ചു; ഡൽഹിയിൽ ഒരു കിലോയ്ക്ക് വില 73.61

രാജ്യത്ത് സിഎൻജി വില വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി ഉയർന്നു. അയൽ നഗരങ്ങളായ നോയിഡയിൽ ഒരു കിലോ സിഎൻജിയുടെ വില 76.17 രൂപയാണ്. ഗുരുഗ്രാമിൽ ഇത് 81 രൂപ…