Month: May 2022

വാഗമൺ റോഡ് റേസ്; ജോജു ജോർജ് 5000 രൂപ പിഴയടച്ചു

വാഗമൺ ഓഫ് റോഡ് റേസ് കേസിൽ നടൻ ജോജു ജോർജ് മോട്ടോർ വാഹന വകുപ്പിൽ 5000 രൂപ പിഴയടച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഇടുക്കി ആർടിഒ ഓഫീസികാണ് പിഴ അടച്ചത്. കഴിഞ്ഞയാഴ്ച ജോജു നേരിട്ട് ആർ.ടി.ഒ ഓഫീസിലെത്തി സംഭവത്തിൽ വിശദീകരണം നൽകിയിരുന്നു.…

എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ

നികുതിയുടെ ആദ്യ ഗഡു മുൻകൂറായി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂൺ 15 ന് അവസാനിക്കാനിരിക്കെ, എൻഎഫ്ടിക്ക് കൃത്യമായ നിർവചനം നൽകാൻ കേന്ദ്ര സർക്കാർ . വെർച്വൽ ഡിജിറ്റൽ ആസ്തികൾക്ക് കീഴിൽ എന്തെല്ലാം ഉൾപ്പെടും എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കും. ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള ഡിജിറ്റൽ ആസ്തികൾക്ക്…

വിഗ്രഹങ്ങൾ പുതുക്കിപ്പണിയാനെന്ന വ്യാജേന പണപ്പിരിവ്; യൂട്യൂബർ പിടിയിൽ

വിഗ്രഹങ്ങൾ പുതുക്കിപ്പണിയാനെന്ന വ്യാജേന ആളുകളിൽ നിന്ന് പണം പിരിച്ച യൂട്യൂബർ അറസ്റ്റിൽ. തമിഴ്നാട് യൂട്യൂബർ കാർത്തിക് ഗോപിനാഥാണ് അറസ്റ്റിലായത്. ‘ഇളയ ഭരതം’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പണം സമാഹരിച്ചത്. കൃത്യമായ അനുമതിയില്ലാതെയാണ് പണം പിരിച്ചതെന്ന് പൊലീസ് പറയുന്നു. പിരിച്ചെടുത്ത പണം…

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലും എത്തിയേക്കും. സാധാരണ ഗതിയിൽ ജൂൺ ഒന്നിന് ആരംഭിക്കാനിരുന്ന…

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തും വീട്ടിലെ സ്ഥിരം സന്ദർശകനുമാണ് സുധീർ. ഇയാളെയും മറ്റുള്ളവരെയും കഴിഞ്ഞ ദിവസം…

പിഎസ്‍സി മാനദണ്ഡം പാലിക്കാത്ത എൽ പി സ്കൂൾ ഷോർട് ലിസ്റ്റ്; സമരം തുടരുന്നു

പി.എസ്.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മലപ്പുറത്തെ എൽ.പി സ്കൂൾ അധ്യാപകരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ആരോപിച്ച് മലപ്പുറം സ്കൂളിലെ മുന്നൂറോളം ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്നു. സമരം കഴിഞ്ഞ് 169 ദിവസം പിന്നിട്ടിട്ടും സർക്കാരോ പി.എസ്.സിയോ വിശദീകരണം നൽകാനോ ചർച്ച നടത്താനോ…

‘തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജന വികാരത്തിന്റെ പ്രതിഫലനമായിരിക്കും’

രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തിന്റെയും വിലയിരുത്തലായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മതതീവ്രവാദികളുടെ അധിനിവേശത്തിനെതിരെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിഷേധ…

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ

ഒരു പുസ്തകത്തിന് വില 23.26 കോടി രൂപ (1.1 കോടി ദിർഹം). ഇന്നലെ സമാപിച്ച അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ താരമായിരുന്നു ഈ പുസ്തകം. അപൂർവ പക്ഷികളുടെ ചിത്രങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഈ പുസ്തകം 1550ലാണ് പ്രസിദ്ധീകരിച്ചത്. ഫ്രഞ്ച് ലൈബ്രറിയായ ക്ലാവ്രെൽ ആണ്…

കൊച്ചി വിമാനത്താവളം ഡയറക്ടർ എ.സി.കെ.നായർ ഒരു റെക്കോർഡോടെ പടിയിറങ്ങുന്നു

അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടർ എ.സി.കെ.നായർ വിരമിക്കുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം എയർപോർട്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡ് എ.സി.എ.കെയുടെ പേരിലാണ്. 2004 മുതൽ കൊച്ചി വിമാനത്താവളത്തിന്റെ ഡയറക്ടറാണ് അദ്ദേഹം. കൊച്ചി വിമാനത്താവളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ്…

ഇഷ്ട നടനെ കാണാൻ നാട്ടിൽ നിന്ന് 264 കി.മീ നടന്ന് യുവാവ്

സിനിമാതാരങ്ങളോടുള്ള നമ്മുടെ ആരാധന പല വിധത്തിൽ നാം കണ്ടിട്ടുണ്ട്. പ്രിയ താരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം പാൽ അഭിഷേകം മുതൽ വലിയ കട്ടൗട്ടുകളിൽ മാലയിടൽ മുതൽ ശരീരത്തിൽ പച്ചകുത്തൽ വരെ നീളുന്ന ആരാധനയുടെ കഥകൾ. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പർ…