Month: May 2022

രാജ്യം വിലക്കയറ്റത്തില്‍; 9 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റം

രാജ്യത്തെ മൊത്തവില സൂചികയെ (ഡബ്ൽയുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോർഡ് നിലവാരത്തിലെത്തി. പച്ചക്കറികൾ, പഴങ്ങൾ, പാൽ, ഇന്ധനം എന്നിവയുടെ വിലയിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായിരിക്കുന്നത്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരകാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ…

ജമ്മുവിലെ അനധികൃത ഉച്ചഭാഷിണി; ഉപയോഗത്തിന് പൂട്ടുവീഴുന്നു

അനധികൃത ഉച്ചഭാഷിണികൾ അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ് ജമ്മു. അനധികൃത ഉച്ചഭാഷിണികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കോർപ്പറേഷൻ പ്രമേയം പാസാക്കി. ബിജെപി കൗൺസിലർ നരോത്തം ശർമയാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. അനധികൃത ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹം പ്രമേയം…

സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണി; ചുവടുവയ്ക്കാന്‍ റിലയന്‍സ് റീട്ടെയില്‍

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലേക്ക് കടക്കാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ. എൽവിഎംഎച്ചിന്റെ സെഫോറയുടെ മാതൃകയിൽ റിലയൻസ് മൾട്ടി ബ്രാൻഡ് സ്റ്റോറുകളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കും. വരും വർഷങ്ങളിൽ രാജ്യത്തുടനീളം 400 എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ റിലയൻസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ഉണ്ട്. 4,000-5,000 ചതുരശ്രയടി വിസ്തീർണമുള്ള…

തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്

തമിഴ്നാട്ടിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മയിലാടുതുറ പൂമ്പുഹാറിലാണ് ഏഴ് കുടുംബങ്ങളെ നാട്ടുകൂട്ടം ഒരു വർഷത്തേയ്ക്ക് ഊരുവിലക്കിയത്. 40 ലക്ഷം രൂപ പിഴയടയ്ക്കാനും നിർദ്ദേശിച്ചു. നിരോധിച്ചവരുമായി ആരും സഹകരിക്കരുതെന്നും കുടിവെള്ളം പോലും ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നാട്ടുകൂട്ടം നിർദേശം നൽകി. മോട്ടോർ ബോട്ടുകൾ ഉപയോഗിക്കുന്നവരും…

‘ജുറാസിക് വേൾഡ്: ഡൊമിനിയൻ’ ജൂൺ 10ന് എത്തും

ജുറാസിക് വേൾഡ് സീരീസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയൻറെ അഡ്വാൻസ് ബുക്കിംഗ് തിരഞ്ഞെടുത്ത നഗരങ്ങളിൽ ആരംഭിച്ചു. ചിത്രം ജൂൺ 10ന് 3ഡി, ഐമാക്സ് 3ഡി, ഫോർഡ്ഡിഎക്സ് & 2ഡി ഫോർമാറ്റുകളിൽ റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ…

ഫീസായി ക്രിപ്റ്റോ കറൻസി സ്വീകരിക്കുമെന്ന് ദുബൈയിലെ സ്കൂളും നിയമസ്ഥാപനവും

ക്രിപ്റ്റോകറൻസിയായി ഫീസ് നൽകാമെന്ന് ദുബായിലെ സ്കൂളും നിയമ സ്ഥാപനവും. നിയമ സ്ഥാപനമായ ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു നിയമ സ്ഥാപനം ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിലൂടെ, കമ്പനിയുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ടോക്കണുകളിൽ പേയ്മെൻറുകൾ നടത്താൻ കഴിയും.…

കല്ലിട്ടുള്ള സർവേ അവസാനിപ്പിച്ചു; കല്ലിടൽ തടഞ്ഞവർക്കെതിരായ കേസുകൾ പിൻവലിച്ചേക്കില്ല

സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിൻറെ തീരുമാനം. നടപടികൾ നിർത്തിവയ്ക്കണമെങ്കിൽ സർക്കാരിൽ നിന്ന് നിർദേശം ലഭിക്കണമെന്നാണ് പൊലീസിൻറെ നിലപാട്. എന്നാൽ അറസ്റ്റ്, റിമാൻഡ് തുടങ്ങിയ കർശന നടപടികൾ ഉണ്ടാകില്ല.…

സംസ്ഥാനത്ത് ജൂൺ ഒന്നിന് പ്രവേശനോത്സവം

ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടത്ത് നടക്കും. സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തെളിവ് കാണിക്കുന്നതു വരെ ട്വിറ്റർ ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടില്ല’

ട്വിറ്ററിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് സ്പാം അക്കൗണ്ടുകളെന്ന് തെളിവ് കാണിക്കുന്നതുവരെ ഏറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകില്ലെന്ന് എലോൺ മസ്ക്. ഇക്കാര്യം തെളിയിക്കാൻ ട്വിറ്റർ സിഇഒ നേരത്തെ വിസമ്മതിച്ചിരുന്നു. അത് തെളിയിക്കുന്നത് വരെ ഏറ്റെടുക്കൽ പ്രക്രിയയുമായി മുന്നോട്ട് പോകില്ലെന്ന് മസ്ക് പറഞ്ഞു.…

ഉത്തര്‍ പ്രദേശ് തലസ്ഥാനത്തിന്റെ പേര് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ഉത്തർ പ്രദേശിൻറെ തലസ്ഥാനമായ ലഖ്നൗവിൻറെ പേർ യോഗി സർക്കാർ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. യോഗിയുടെ പുതിയ ട്വീറ്റാണ് ഈ ചർച്ചകൾക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ എത്തിയപ്പോൾ സ്വാഗതം ചെയ്ത ട്വീറ്റിൽ യോഗി പറഞ്ഞത് ലഖ്നൗവിൻറെ പേർ മാറ്റത്തിൻറെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.…