പോക്സോ കേസുകൾ ; എല്ലാ ജില്ലകളിലും 19 അംഗ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കും
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്സോ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇത് സംബന്ധിച്ച വിശദമായ ശുപാർശ സർക്കാരിനു നൽകിയിട്ടുണ്ട്. പോക്സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.…