Month: May 2022

ഏഷ്യൻ പാരാ ഗെയിംസ് നീട്ടിവച്ച് ചൈന

ഏഷ്യൻ ഗെയിംസിനു പിന്നാലെ ഈ വർഷം ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ പാരാ ഗെയിംസും മാറ്റിവെച്ചു. ഒക്ടോബർ 9 മുതൽ 15 വരെ നടത്താനിരുന്ന ഗെയിംസ് രാജ്യത്ത് കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ വേദിയായ ചൈനീസ് നഗരമായ…

ഹജ്ജിനു പോകുന്നവർക്ക് കോവിഡ് വാക്സീൻ നിർബന്ധമാക്കി യുഎഇ

യുഎഇയിൽ നിന്ന് ഹജ്ജിനു പോകുന്നവർക്ക് കോവിഡ്-19 വാക്സിൻ നിർബന്ധമാക്കി മതകാര്യ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും. രണ്ട് ഡോസ് വാക്സിൻ എടുത്തവരോട് ഹജ്ജിനു മുമ്പ് ബൂസ്റ്റർ ഡോസ് എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്ര കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും…

സ്‌പെയ്‌നില്‍ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധിക്ക് അനുമതി

ആർത്തവ സമയത്ത് ശമ്പളത്തോടെ അവധി നൽകുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി സ്പെയിൻ. ഗർഭച്ഛിദ്ര അവകാശങ്ങളും ആർത്തവ അവധിയും ഉൾപ്പെടുന്ന കരട് ബില്ലിനു ചൊവ്വാഴ്ചയാണ് ഇടതുമുന്നണി സർക്കാർ അംഗീകാരം നൽകിയത്. സ്പെയിനിലുടനീളമുള്ള ഗർഭച്ഛിദ്രം അവസാനിപ്പിക്കാനും ആർത്തവത്തിനെതിരായ അപവാദ പ്രചാരണം അവസാനിപ്പിക്കാനും ബിൽ സഹായിക്കുമെന്ന്…

ഏഷ്യാ കപ്പ്; വരവറിയിക്കാന്‍ ഗോകുലം, എതിരാളി എ.ടി.കെ. മോഹന്‍ ബഗാന്‍

ഏഷ്യാ കപ്പിൽ ഗോകുലത്തിന്റെ അരങ്ങേറ്റ മത്സരത്തിൽ എതിരാളികൾ മോഹൻ ബഗാൻ . കഴിഞ്ഞ തവണ ഐ-ലീഗ് നേടിയതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ടുള്ള പ്രവേശനം ഗോകുലത്തിന് ലഭിച്ചിരുന്നു. ഐ ലീഗിലെ നിർണായക മത്സരത്തിൽ കൊൽക്കത്ത ക്ലബ്ബ് മുഹമ്മദൻസിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്…

കുട്ടികളിൽ തക്കാളിപ്പനി കൂടുന്നു

സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒരു മാസത്തിനിടെ 80 ലധികം കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രോഗം ബാധിച്ച ആളുകൾക്ക് ശരീരത്തിന്റെ…

ചിത്രം ജോണ്‍ ലൂഥറിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യും

അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ‘ജോൺ ലൂഥർ’ മെയ് 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് റിലീസ് ചെയ്യും.   ട്രെയ്ലറിൽ ലൂഥറിന്റെ ലോകവും അദ്ദേഹത്തിന്റെ അന്വേഷണാത്മക യാത്രയും മറ്റുമാണ്. ആധ്യാ രാജൻ,…

നിര്‍മാണത്തിലിരിക്കെ തകര്‍ന്ന പാലത്തില്‍ പിഡബ്ല്യുഡി വിജിലന്‍സ് പരിശോധന ഇന്ന്

കോഴിക്കോട് കൂളിമാട് നിർമ്മാണത്തിനിടെ തകർന്ന പാലത്തിൽ പിഡബ്ല്യുഡി വിജിലൻസ് ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിൽ പിശക് സംഭവിച്ചുവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കും. റോഡ് ഫണ്ട് ബോർഡും പാലം…

ഗോവ ഇനി മുതല്‍ ആത്മീയ ടൂറിസം കേന്ദ്രമാകും

ടൂറിസ കേന്ദ്രം എന്നറിയപ്പെടുന്ന ഗോവ ഇനി മുതൽ ആത്മീയവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ കേന്ദ്രമായി അറിയപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മതസ്ഥാപനങ്ങൾ ദൈവത്തെയും മതത്തെയും രാഷ്ട്രത്തെയും (ദേവ്, ധർമ്മം, ദേശ്) കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ പിജി പ്രവേശനം

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ എം.എ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കാം. അപേക്ഷാ ഫോമും വിജ്ഞാപനവും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂണ് 20 വരെ സ്വീകരിക്കും. 450 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ൽയു.ഡി ഉദ്യോഗാർത്ഥികൾക്ക് 225 രൂപ മതിയാകും.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിനു ചുറ്റും ഒരു ചുഴലിക്കാറ്റും വടക്കൻ കേരളത്തിൽ…