Month: May 2022

തലയുയര്‍ത്തി ബുംറ, നേടിയത് പുതിയ റെക്കോഡ്

ടി20യിൽ 250 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ബുംറ മാറി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ക്ലീൻ ബൗൾഡാക്കിയാണ് ബുംറ ഈ റെക്കോർഡ് സ്ഥാപിച്ചത്. പേസ് ബൗളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാറാണ് ബുംറയ്ക്ക് പിന്നിൽ. 223 വിക്കറ്റുകളാണ്…

31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

പെട്രോകെമിക്കൽസിലെ മാർജിൻ ഞെരുക്കവും ഇന്ധന വിൽപ്പനയിലെ നഷ്ടവും കാരണം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നാലാം പാദ അറ്റാദായത്തിൽ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാർച്ചിൽ കമ്പനിയുടെ അറ്റാദായം 6,021.88 കോടി രൂപയായിരുന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 8,781.30…

ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ നടൻ ജോജു ജോർജ് ഹാജരായേക്കില്ല

വാഗമണ്ണിൽ ഓഫ് റോഡ് യാത്ര നടത്തിയതിനു നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു.ഇന്ന് ഹാജരാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹാജരായേക്കില്ല. സംഭവത്തിൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ ഇതിനകം ജാമ്യം എടുത്തിട്ടുണ്ട്.…

സംസ്ഥാനത്തെ ജീവിതശൈലീരോഗങ്ങൾ ഒറ്റനോട്ടത്തിൽ; രോഗനിർണയ പദ്ധതി

സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താനുള്ള പദ്ധതിക്ക് തുടക്കമായി. ജനസംഖ്യാധിഷ്ഠിത രോഗനിർണയ പദ്ധതി വഴി സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങളുള്ള ആളുകളുടെ കൃത്യമായ ഡാറ്റ ശേഖരിച്ച് അവർക്ക് ആവശ്യമായ ചികിത്സ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള പരിശീലനം ആശാ വർക്കർമാർക്കായി ആരംഭിച്ചിട്ടുണ്ട്.…

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

ഗുജറാത്ത് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്തിൽ പാർട്ടിയുടെ ഉൾപ്പോർ രൂക്ഷമാകുന്നതിനിടെയാണ് ഹർദിക്കിന്റെ തീരുമാനം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹാർദിക്കിന്റെ തീരുമാനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി…

ബാങ്കിങ് ലൈസന്‍സിനുള്ള 6 സ്ഥാപനങ്ങളുടെ അപേക്ഷകള്‍ ആര്‍ബിഐ നിരസിച്ചു

ബാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പെടെ ആറ് സ്ഥാപനങ്ങളുടെ അപേക്ഷകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരസിച്ചു. നടപടിക്രമങ്ങൾ അനുസരിച്ച് ആറ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതായി റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. അപേക്ഷകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ബാങ്കുകൾ സ്ഥാപിക്കുന്നതിനു തത്വത്തിൽ…

കൊച്ചി മെട്രോയില്‍ ഇനി സേവ് ദ ഡേറ്റിനും അനുമതി

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഇനി കൊച്ചി മെട്രോയിൽ നടത്താം. മെട്രോയിൽ നേരത്തെ സിനിമ, പരസ്യ ചിത്രീകരണങ്ങൾക്ക് അനുമതി നൽകിയിരുന്നു. നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതിയുണ്ട്. സിനിമ, പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ കുറവായിരിക്കും ഇതിനുള്ള തുക. രണ്ട് മണിക്കൂറിനു 5,000 രൂപ നൽകണം.

സ്വർണം വാങ്ങാം ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ഉയർന്ന വിലയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 560 രൂപയായി കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 36,880 രൂപയായി ഉയർന്നു.…

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിച്ചു

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരം മോചിപ്പിച്ചു. 30 വർ ഷത്തിന് ശേഷമാണ് ജയിൽ മോചിതനായത്. സുപ്രീം കോടതിയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്.

ബാംഗ്ലൂരിന്റെ ഇതിഹാസ പട്ടിക പുറത്തു വിട്ടു

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിനെയും വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ലിനെയും ഉൾപ്പെടുത്തി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ ടീം ബാംഗ്ലൂർ ഹാൾ ഓഫ് ഫെയിമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ഇരുവരെയും ആദ്യ കളിക്കാരായി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരും വെർച്വൽ ചടങ്ങിൽ…