Month: May 2022

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം; ‘ട്വൽത്ത് മാൻ’ നാളെ റിലീസ് ചെയ്യും

ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ട്വൽത്ത് മാൻ’ നാളെ പുറത്തിറങ്ങും. മിസ്റ്ററി ത്രില്ലർ ചിത്രമാണിത്. ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ശിവദ, അനുശ്രീ, അനു സിത്താര, സൈജു…

കേരളത്തിലെ മഴ ; ഞായറാഴ്ച വരെ മഴ തുടരും

ചുഴലിക്കാറ്റ് വ്യാപനമുള്ളതിനാൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട്…

യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ഫ്രാങ്ക്ഫർട്ട്

ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ട് യൂറോപ്പ ലീഗ് ചാമ്പ്യൻമാരായി. ഇന്ന് സ്പെയിനിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാങ്ക്ഫർട്ട് കിരീടം നേടിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 എന്ന നിലയിലായിരുന്നു. യൂറോപ്പ ലീഗായതിൻ ശേഷമുള്ള ആദ്യ യൂറോപ്യൻ കിരീടമാണ് ഫ്രാങ്ക്ഫർട്ട്…

പേരറിവാളന്റെ മോചനം ; പാര്‍ട്ടിയുടെ കണ്ണില്‍ പ്രതികള്‍ തീവ്രവാദികള്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളന്റെ മോചനം വേദനാജനകവും നിരാശാജനകവുമാണെന്ന് കോൺഗ്രസ്സ് പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാൻ കോടതിയിൽ സാഹചര്യം സൃഷ്ടിച്ചതിനു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വിമർശനം ഉന്നയിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്…

ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണമെന്ന് സായ് ശങ്കര്‍

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചയാളുമായ സായ് ശങ്കർ തന്റെ ഐമാക്, ഐപാഡ്, ഐഫോൺ എന്നിവ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് സായ് ശങ്കർ…

ജെഡിസി അഡ്മിഷഷന്റെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2022-2023 കോഴ്സ് പ്രവേശനത്തിനുള്ള പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ പ്രിലിമിനറി ലിസ്റ്റ് പരിശോധിക്കാം. പട്ടികയിൽ പരാതികളോ എതിർപ്പുകളോ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 20 വൈകുന്നേരം 5 മണി വരെയാണ്.

മരിയുപോളിൽ വീണ്ടും 1000 സൈനികർ കൂടി കീഴടങ്ങിയാതായി റഷ്യ

മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്ററിൽ സ്വയം പ്രതിരോധിച്ച 1,000 യുക്രൈൻ സൈനികർ കീഴടങ്ങിയതായി റഷ്യ. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്ററിനുള്ളിലുണ്ടെന്നും വിഘടനവാദി നേതാവ് പറഞ്ഞു. തിങ്കളാഴ്ച മുതൽ ഇതുവരെ 950 ലധികം സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ…

പൊതുമേഖല ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ വേഗത്തിലാക്കാൻ വൻ നടപടിയുമായി കേന്ദ്ര സർക്കാർ. സംയുക്ത സംരഭങ്ങളിലെ ഓഹരികൾ വിറ്റഴിക്കാനും വിൽക്കാനും അതത് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറുകിട…

ആദ്യ ഇന്ത്യന്‍ ഹജജ് വിമാനം മെയ് 31നെന്ന് കേന്ദ്ര ഹജജ് കമ്മിറ്റി ചെയര്‍മാന്‍

ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31നു ഇന്ത്യയിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 79,362 തീർത്ഥാടകർക്ക് ഹജ്ജിനു അനുമതി നൽകിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. 56,601 ഹജ്ജ്…

കർണാടകയിൽ കനത്ത മഴ; വീടുകൾ തകർന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്ന കുടുംബങ്ങൾക്ക് കർണാടക സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി 25,000 രൂപ നൽകും. കനത്ത മഴയിൽ ബെംഗളൂരുവിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനു…