Month: May 2022

പി.സി ജോർജിനെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും

വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ പി.സി ജോർജിനെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും. വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കേസിൽ പി.സി ജോർജിൻറെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്. പി.സി ജോർജിനെ കസ്റ്റഡിയിൽ വാങ്ങി…

കാണാമറയത്ത് വിജയ് ബാബു?

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോട് പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദേശം. കൊച്ചി സിറ്റി പൊലീസിൻ മുന്നിൽ നേരിട്ട് ഹാജരാകാൻ മെയ് 19 വരെ സമയം വേണമെന്നാണ് വിജയ് ബാബുവിൻറെ ആവശ്യം. താൻ വിദേശത്താണെന്നും ബിസിനസ് ടൂറിലാണെന്നും വിജയ്…

ഏറ്റവും മികച്ച താരത്തിനുള്ള സമ്മാനത്തുക 5000 രൂപ; പ്രതിഷേധവുമായി ആരാധകര്‍

ഗോകുലം കേരള വനിതാ ടീമിൻറെ മത്സരത്തിൻ ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. മത്സരത്തിൽ ഗോകുലം സിർ വോഡം ക്ലബ്ബിനെ ഒന്നിനെതിരെ നാൽ ഗോളുകൾ ക്ക് തോൽ പ്പിച്ചു. ഇന്ത്യൻ ദേശീയ ടീമിലെ അംഗമായ സൗമ്യ ഗുഗുലോത്ത് ഗോകുലത്തിൻറെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.…

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; രാജ്യത്ത് ഇതാദ്യം

അസമിലെ ബ്രഹ്മപുത്ര നദിക്ക് കീഴിൽ തന്ത്രപ്രധാന തുരങ്കം നിർമ്മിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അസമിനെയും അരുണാചൽ പ്രദേശിനെയും റോഡും റെയിൽ വേ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രത്യേക തുരങ്കം നിർമ്മിക്കാനാണ് പദ്ധതി. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ ടണലിന് ഏകദേശം 7,000 കോടി രൂപ ചെലവ്…

തുടരെ 5ാം സീസണിലും 500ന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍

തുടർച്ചയായ അഞ്ചാം സീസണിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ 500ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി കെഎൽ രാഹുൽ മാറി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡികോക്കിനൊപ്പം ചേർന്ന് മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ച് ലഖ്നൗ ക്യാപ്റ്റൻ.  2018ലെ ഐപിഎല്ലിൽ 659…

“ദിശ 2022”; മെഗാ തൊഴിൽ മേള ശനിയാഴ്ച

സ്വകാര്യ മേഖലയിലെ 30-ഓളം കമ്പനികളിലെ 2000-ത്തോളം ഒഴിവുകളിലേക്ക്‌ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററും , കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായി മെയ് 21 ശനിയാഴ്ച രാവിലെ 9മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് “ദിശ 2022” എന്ന…

‘കീം’ പ്രവേശന പരീക്ഷ ; തീയതി മാറ്റി

ജൂലൈ മൂന്നിനു നടത്താനിരുന്ന 2022-23 അധ്യയന വർഷത്തെ കേരള എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ നാലിലേക്ക് മാറ്റി. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പേപ്പർ പരീക്ഷ രാവിലെ 10 മുതൽ 12.30 വരെ നടക്കും. ഗണിതശാസ്ത്രത്തിന്റെ രണ്ടാം…

നാനോയിൽ രത്തൻ ടാറ്റ; ലാളിത്യത്തിന്റെ പര്യായമെന്ന് ഇന്റർനെറ്റ് ലോകം

ഇൻറർനെറ്റ് ലോകത്ത് ലാളിത്യത്തിൻറെ പര്യായമാണ് രത്തൻ ടാറ്റ. ചെറിയ കാറായ നാനോയിൽ താജ് ഹോട്ടലിൽ എത്തുന്ന രത്തൻ ടാറ്റയുടെ വീഡിയോ പങ്കുവച്ചാണ് ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നത്. അംഗരക്ഷകരുടെ അകമ്പടിയില്ലാതെ ടാറ്റാ നാനോയിൽ ഇരിക്കുന്ന അദ്ദേഹത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകത്തിലെ…

കനത്ത മഴ; ഡാം തുറക്കാൻ ആലോചന

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും പ്രധാന റോഡുകളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നു. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഒരു മീറ്റർ കൂടി…

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

അസമിൽ കേന്ദ്ര ജലകമ്മീഷൻ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ബരാക് ഉൾപ്പെടെ ഏഴ് നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 27 ജില്ലകളിലായി ആറ് ലക്ഷത്തോളം…