Month: May 2022

ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടിയുടെ നിക്ഷേപവുമായി മാരുതി സുസുകി

ഉത്പാദനം വർദ്ധിപ്പിക്കാൻ മാരുതി സുസുക്കി 18,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർ ഖോഡയിൽ പുതിയ നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നതിന് വൻ നിക്ഷേപമാണ് മാരുതി നടത്തുന്നത്. പ്രതിവർഷം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി പ്ലാൻറിനുണ്ടാകും.…

‘ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം; ഇപ്പോൾ മന്ത്രിയാകാനില്ല’

ഗതാഗത വകുപ്പ് സി.പി.എം ഏറ്റെടുത്താൽ നന്നെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. തനിക്ക് ഇപ്പൊൾ മന്ത്രിയാകാൻ താൽപര്യമില്ലെന്നും പാർട്ടി ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.എസ്.ആർ.ടി.സി.യിൽ ഷെഡ്യൂളിംഗ് പുനഃക്രമീകരിച്ചാൽ മാത്രമേ ലാഭമുണ്ടാകൂ. ഡീസൽ വില വർദ്ധനവും കോർപ്പറേഷൻ നഷ്ടമുണ്ടാക്കിയെന്ന് ഗണേഷ് കുമാർ…

കനത്ത മഴ; ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു

കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിൻറെ 15 ഷട്ടറുകളും തുറന്നു. രാവിലെ 8 ഷട്ടറുകൾ ഒരു മീറ്ററും രണ്ട് ഷട്ടറുകൾ 50 സെൻറീമീറ്ററും ഉയർത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് 15 ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്…

മഥുരയിലെ പള്ളി പൊളിച്ചു നീക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് കോടതി

കൃഷ്ണൻറെ ജൻമസ്ഥലമെന്ന് അവകാശപ്പെടുന്ന മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മഥുര സിവിൽ കോടതിയുടേതാണ് നടപടി. 1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഔറംഗസീബിൻറെ നിർദ്ദേശ പ്രകാരമാണ് കൃഷ്ണൻറെ ജൻമസ്ഥലത്ത് ഷാഹി ഈദ്ഗാഹ്…

‘വിദ്യാഭ്യാസം അനുവദിക്കും; പക്ഷെ അനുസരണക്കേട് കാണിക്കുന്ന പെണ്‍കുട്ടികള്‍ വീട്ടിലിരിക്കും’

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന് ആവർത്തിച്ച് താലിബാൻ. ശുഭവാർത്ത ഉടൻ വരുമെന്ന് താലിബാൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പറഞ്ഞു. എന്നിരുന്നാലും, “അനുസരണക്കേട്” കാണിക്കുന്നവർ വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ഹഖാനി മുന്നറിയിപ്പ് നൽകി. ഒരു അന്താരാഷ്ട്ര മാധ്യമത്തിൻ നൽ…

എല്‍എല്‍ബി പരീക്ഷയിലെ കോപ്പിയടി; സി‌ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെന്‍ഷന്‍

ലോ അക്കാദമി ലോ കോളേജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ച സിഐക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടർ ആർ എസ് ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. യൂണിവേഴ്സിറ്റി സ്ക്വാഡ് പിടികൂടിയ ആദർശ് കോപ്പിയടിച്ചതാണെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡി.ജി.പിക്ക്…

ഗ്യാൻവാപി വിഷയത്തിൽ പ്രതികരണവുമായി കങ്കണ

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. കാശിയിൽ എല്ലായിടത്തും ശിവനുണ്ട്. അവൻ ഒരു നോട്ടം ആവശ്യമില്ലെന്ന് അവർ പറഞ്ഞു. തൻറെ പുതിയ ചിത്രമായ ‘ധക്കഡി’ന്റെ പ്രമോഷൻ സമയത്ത് കാശി വിശ്വനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ…

പാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും വെട്ടി കര്‍ണാടക

സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, പെരിയാർ എന്നിവരെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി കർണാടകയിലെ ബിജെപി സർക്കാർ. സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പാഠപുസ്തകത്തിൻറെ പിഡിഎഫ് ഫോർമാറ്റിൽ ഇരുവരുടെയും പേരുകൾ നീക്കം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആർഎസ്എസ്…

ചരിത്രം തിരുത്തുന്നു; ഖത്തർ ലോകകപ്പിൽ വനിതാ റഫറിമാരും

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പുതിയ ചരിത്രം സൃഷ്ടിക്കും. പുരുഷ ലോകകപ്പിൻറെ ചുമതലയ്ക്ക് ഇത്തവണ വനിതാ റഫറിമാരും. ഖത്തർ ലോകകപ്പിനുള്ള റഫറി ടീമിൽ മൂന്ന് വനിതാ റഫറിമാരെയാണ് ഫിഫ ഉൾപ്പെടുത്തിയത്. ഫിഫ ലോകകപ്പിൻറെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിതാ റഫറിമാരെ…

മുകുന്ദന്‍ സി. മേനോനും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കും നന്ദി പറഞ്ഞ് പേരറിവാളന്‍

മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുകുന്ദന്‍ സി. മേനോനും, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്കും നന്ദി അറിയിച്ച് പേരറിവാളന്‍. തൻ്റെ പോരാട്ടത്തിൽ ഒപ്പം നിൽക്കുകയും അതിജീവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വി.ആർ.കൃഷ്ണയ്യരെന്നു പേരറിവാളന്‍ പറഞ്ഞു, ‘ഞാൻ നിങ്ങളോടൊപ്പമുണ്ട്’. മേനോനെ മറക്കാനാകില്ലെന്നും പേരറിവാളൻ പറഞ്ഞു.