Month: May 2022

രാജ്യത്താദ്യമായി 5ജി വിഡിയോകോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി ശൃംഖലയിൽ നിന്ന് ആദ്യ വീഡിയോ കോൾ നടത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. മദ്രാസ് ഐഐടിയിൽ വച്ചാണ് അശ്വിനി വൈഷ്ണവ് രാജ്യത്തെ ആദ്യത്തെ 5ജി വീഡിയോ ആൻഡ് ഓഡിയോ കോൾ പരീക്ഷിച്ചത്. എൻഡ് ടു…

ഓബമെയാങ് രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചു

ആഫ്രിക്കൻ ദേശീയ ടീമിൻറെ ക്യാപ്റ്റനും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ താരവുമായ പിയറി എമെറിക് ഔബമെയാങ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ട് ആരംഭിക്കുന്നതിൻ മുന്നോടിയായാണ് 32 കാരനായ താരത്തിൻറെ പ്രഖ്യാപനം. ദേശീയ ടീമിനായി 72…

സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് നാലിരട്ടി മഴ; കൂടുതൽ പെയ്തത് എറണാകുളത്ത്

കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് സാധാരണ ലഭിച്ചതിനേക്കാൾ നാലിരട്ടി മഴയാണ് ലഭിച്ചത്. മെയ് 10 മുതൽ ഇന്നലെ വരെ 255.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതേസമയം, ഇന്ന് സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാം പ്രൊജക്റ്റിന് തുടക്കമായി

കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്സ് ഫാം പദ്ധതിക്ക് കൽപ്പറ്റയിലെ കൊട്ടാരപ്പടിയിൽ തുടക്കമായി. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ബ്രാൻഡ് അംബാസഡർ ബോബി ചെമ്മണ്ണൂരിൻറെ കൽപ്പറ്റയിലെ രണ്ടര ഏക്കർ ഭൂമിയിൽ രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് മണ്ണില്ലാത്ത കൃഷി രീതിയായ ഹൈഡ്രോപോണിക്സ് മോഡൽ ആരംഭിച്ചത്. കൽപറ്റയിലെ…

തായ്‌ലൻഡ് ഓപ്പൺ; പി വി സിന്ധു ക്വാർട്ടറിൽ

തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇടം നേടിയ ഏക ഇന്ത്യൻ പ്രതീക്ഷയായി പി.വി സിന്ധു. വനിതാ സിംഗിൾസിൽ കൊറിയയുടെ സിം യുജിനെ തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നത്. രണ്ടാം റൗണ്ടിൽ കടക്കാതിരുന്ന ക‍ിഡംബി ശ്രീകാന്ത് തൻറെ എതിരാളി അയർലൻഡിൻറെ നഹത് ഗെയ്നിൻ…

സിൽവർലൈൻ പദ്ധതി; പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ ഭാവിയിലേക്കുള്ള നേട്ടമാണ് ഈ പദ്ധതി. പദ്ധതിയുടെ പുതിയ രൂപകൽപ്പന റെയിൽവേയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

ഇനി സിന്ദൂരം മായ്ക്കില്ല, വള പൊട്ടിക്കില്ല; വിധവ ആചാരങ്ങള്‍ നിർത്തലാക്കാൻ മഹാരാഷ്ട്ര

സംസ്ഥാനത്ത് വിധവകളുടെ ആചാരങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് ആണ് ഇക്കാര്യം അറിയിച്ചത്. കോലാപ്പൂരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനമെടുത്തതാണ് ഈ നീക്കത്തിന് പ്രചോദനമായത്. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾ…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ധനവ്

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. പവന് 150 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ വില ഒരു പവൻ 37,040 രൂപയായി ഉയർന്നു. ഗ്രാമിന് 4,631 രൂപയും വില ഉയർന്നു. 24 കാരറ്റ് സ്വർണത്തിൻ ഒരു പവൻ 40,416 രൂപയാണ് നൽകേണ്ടത്. ഗ്രാമിൻ…

പീഡന പരാതി; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം

യുവനടിയുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻറെ പാസ്പോർട്ട് കേന്ദ്രസർക്കാർ റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. വിജയ് ബാബുവിൻറെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. വിജയ് ബാബു കടക്കാൻ ശ്രമിക്കുന്ന മറ്റ്…

ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ

ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സിബിഐ പുതിയ കേസ് ഫയൽ ചെയ്തു. കേസിനെ തുടർന്ന് പട്നയിലും ഡൽഹിയിലുമടക്കം 15 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ…