Month: May 2022

അസമിലെ പ്രളയബാധിത ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം വൈകുന്നു. നഗോൺ ജില്ലയിലെ ഹാത്തിഗഡിലെ സ്ഥിതി മോശമാണ്. ബോട്ടിൽ യാത്ര ചെയ്ത് വയലുകളിലൂടെ നടന്നാൽ മാത്രമേ ആർക്കും ഹതിഗഡിലെത്താൻ കഴിയുകയുള്ളു. കോപ്ലി നദി കരകവിഞ്ഞൊഴുകുന്നതിനാൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. ഇതിനു പുറമെ മേഘാലയയിൽ നിന്നുള്ള…

അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്ക് ചുവട്‌വെയ്ക്കുന്നു

അദാനി ഗ്രൂപ്പ് ആരോഗ്യമേഖലയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ‘അദാനി ഹെൽത്ത് വെഞ്ച്വേഴ്സ്’ എന്ന ഉപസ്ഥാപനത്തെ അദാനി എന്റർപ്രൈസസിൽ ലയിപ്പിച്ചു. എ.എച്ച്.വി.എല്ലിൽ മെഡിക്കൽ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഉണ്ടായിരിക്കും.  ആരോഗ്യമേഖലയിലേക്ക് ചുവടുവയ്ക്കുന്ന അദാനി ഗ്രൂപ്പിന്റെ ആശുപത്രികൾക്കും ഫാർമസികൾക്കും നേതൃത്വം നൽകുന്നത്…

വിവിധ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി വിലക്കുമായി കുവൈറ്റ്‌

കുവൈറ്റിൽ വിവിധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തി. ശീതീകരിച്ച ചിക്കൻ, വെജിറ്റബിൾ ഓയിൽ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് നിരോധനം. വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ്…

പുരസ്കാര നിറവിൽ ശ്രീകുമാരൻ തമ്പി

കൊച്ചിയിൽ വച്ചു നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 ചൊവ്വയിലെ ഇന്‍സൈറ്റ് ലാന്‍ഡര്‍ ദൗത്യം അവസാനിപ്പിക്കുന്നു

ചൊവ്വയിലെ ഭൂകമ്പത്തിനു സമാനമായ പ്രകമ്പനങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വയിലെത്തിയ ഇൻസൈറ്റ് മാർസ് ലാൻഡർ ഈ വർഷം ഡിസംബറിൽ പ്രവർത്തനം അവസാനിപ്പിക്കും. പൊടിപടലങ്ങൾ കാരണം സോളാർ പാനലിൻ മതിയായ ഊർജ്ജം സംഭരിക്കാൻ കഴിയാത്തതിനാൽ ആണ് പ്രവർത്തനം ർത്തേണ്ടിവരുന്നത്. സീസ്മിക് ഇന്വെസ്റ്റിഗേഷൻ, ജിയോഡെസി…

എല്ലാഭാഷയേയും ഒരുപോലെയാണ് കാണുന്നത്; അമിത് ഷായെ തിരുത്തി നരേന്ദ്ര മോദി

ഹിന്ദി ഭാഷാ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭാഷകളെയും ബിജെപി ഒരുപോലെ കാണുന്നുവെന്നും വിവാദങ്ങളുടെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. പ്രാദേശിക ഭാഷകളെ രാജ്യത്തിന്റെ ആത്മീയതയുമായി ബന്ധിപ്പിച്ചത് ബിജെപിയാണെന്നും മോദി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ…

ഗതാഗത മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിഐടിയു

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികളുടെ ശമ്പളം നൽകേണ്ടത് മാനേജ്മെന്റ് ആണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വലിയ പ്രതിഷേധത്തിൻ ഇടയാക്കിയെന്നാണ് സിഐടിയു വിലയിരുത്തൽ. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യവെയാണ്…

കൊറിയൻ മണി ഹെയ്സ്റ്റ്; വൈറലായി ട്രെയിലർ

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന പരമ്പരകളിലൊന്നാണ് മണി ഹെയ്സ്റ്റ്. മണി ഹെയ്സ്റ്റിന്റെ കൊറിയൻ പതിപ്പ് പുറത്തിറങ്ങുകയാണ്. ‘മണി ഹെയ്സ്റ്റ്: കൊറിയ – ജോയിന്റ് ഇക്കോണമി ഏരിയ’ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ ട്രെയിലർ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.  കൊറിയയുടെ…

ഒരു മണിക്കൂർ ശസ്ത്രക്രിയ; 56കാരന്റെ വൃക്കയില്‍ നിന്ന് പുറത്തെടുത്തത് 206 കല്ലുകള്‍

ആറ് മാസത്തോളം നീണ്ട വേദനാജനകമായ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ തെലങ്കാന സ്വദേശിയായ 56-കാരന് മോചനം നേടി കൊടുത്തിരിക്കുകയാണ് ഡോക്ടർമാർ. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെ ഇയാളുടെ വൃക്കയിലെ 206 കല്ലുകളാണ് പുറത്തെടുത്തത്. ഹൈദരാബാദിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വൃക്കകളിൽ നിന്ന് നിരവധി കല്ലുകൾ…