Month: May 2022

കേരളത്തിൽ മെയ് 22 മുതല്‍ 29 വരെ ശുചീകരണ യജ്ഞം

കേരളത്തിൽ മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തുമെന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ, വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ, ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തും. കൊതുകുനിയന്ത്രണം, മലിനജലത്തിൻറെ ശാസ്ത്രീയ…

യൂറോപ്പിലും യുഎസിലും മങ്കിപോക്സ് പടരുന്നു

യൂറോപ്പിലും വടക്കേ അമേരിക്കയിലും മങ്കിപോക്സിന്റെ കൂടുതൽ കേസുകൾ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ കാണപ്പെടുന്ന ഈ പകർച്ചവ്യാധി വികസിത രാജ്യങ്ങളിൽ പടരുന്നത് അസാധാരണമായ സംഭവമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾക്കിടയിൽ വസൂരിയുമായി ബന്ധപ്പെട്ട രോഗത്തിന്റെ കേസുകൾ മുമ്പ് കണ്ടിട്ടില്ല.…

പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരുവിനേയും പെരിയാറേയും പുറത്താക്കി; പ്രതിഷേധം

നവോത്ഥാന നായകൻമാരായ ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള ഭാഗങ്ങൾ പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻറെ പ്രസംഗം ഉൾപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. പുതിയ പാഠപുസ്തകത്തിൻറെ പിഡിഎഫ് കർണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.…

കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് 20 കോടി കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 30 കോടി രൂപ നൽകിയിരുന്നു. നാളെ മുതൽ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങും. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ആദ്യം ശമ്പളം നൽകും. ശമ്പളം നൽകാൻ 82 കോടി രൂപ വേണം.…

“ജനങ്ങൾ ഒപ്പം; ആത്മവിശ്വാസത്തോടെ രണ്ടാം വർഷത്തിലേക്ക്”

സംസ്ഥാന സർക്കാരിന്റെ പിന്തുണ വർദ്ധിച്ചുവെന്നും, അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയെന്നും, കൂടുതൽ ആത്മവിശ്വാസത്തോടെയാണ്, രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിൽ കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ…

കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് തിരി തെളിഞ്ഞു. ലോകമെമ്പാടും ഉറ്റുനോക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സെലിബ്രിറ്റികൾ തിളങ്ങി. ചൊവ്വാഴ്ച കാൻ ജൂറി അംഗവും ബോളിവുഡ് താരവുമായ ദീപിക പദുക്കോൺ, തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ, ഉർവശി റൗട്ടേല എന്നിവർ റെഡ്…

നവജ്യോത് സിങ് സിദ്ദു കീഴടങ്ങി; ഇനി ജയിൽവാസം

പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 1988ൽ ഗുർനാം സിംഗ് എന്നയാളെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി. കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം കീഴടങ്ങിയത്. കേസിൽ സുപ്രീം…

‘ഡോ.റോബട്’ കൈവച്ചതിനെ തുടർന്ന് സങ്കീർണ ശസ്ത്രക്രിയ സിംപിളായി

സങ്കീർണ ശസ്ത്രക്രിയ ലളിതമായി നടത്തിയ ‘റോബട് ഡോക്ടർ’ ദുബായ് ആശുപത്രിക്കു സമ്മാനിച്ചത് സ്മാർട് നേട്ടം. മൂത്രനിയന്ത്രണമില്ലായ്മയെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ 22കാരൻ സുഖം പ്രാപിച്ചു വരികയാണ്. വലിയ വൃക്ക വലുപ്പം കാരണം പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. യാസർ അഹമ്മദ് അൽ സെയ്ദിയുടെ നേതൃത്വത്തിലുള്ള…

കാലാവധി കഴിഞ്ഞും സർവീസിൽ ഉള്ള അഭിഭാഷകരുടെ കണക്കെടുക്കാൻ നിയമവകുപ്പ്

സർക്കാർ അഭിഭാഷകരുടെ വിരമിക്കൽ തീയതിയെക്കുറിച്ചോ 60 വയസ്സ് തികയുന്ന തീയതിയെക്കുറിച്ചോ നിയമവകുപ്പിനു അറിവില്ല. സർക്കാർ അഭിഭാഷകരുടെ നിയമന കാലാവധി മൂന്ന് വർഷമോ 60 വയസ്സ് തികയുന്നതുവരെയോ ആണ്. നിയമവകുപ്പിന്റെ പക്കൽ കണക്കില്ലാത്തതിനാൽ കാലാവധി കഴിഞ്ഞിട്ടും അഭിഭാഷകർ പല ജില്ലകളിലും പദവിയിൽ തുടരുന്നതിനാൽ…