Month: May 2022

‘ലാൽ സിംഗ് ഛദ്ദ’; ചിത്രത്തിന്റെ ട്രെയ്‌ലർ മെയ് 29ന് റിലീസ് ചെയ്യും

മെയ് 29 നു അമിർ ഖാന്റെ പുതിയ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയിലർ റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യ ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.  കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അദ്വൈത് ചന്ദൻ…

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു; ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം

പ്രശസ്ത പിന്നണി ഗായിക സംഗീത സച്ചിത് അന്തരിച്ചു. 46 വയസ്സായിരുന്നു പ്രായം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് മൂന്നിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം, തെലുങ്ക്,…

ഏഴ് ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തില്ല

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ല. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, ഗുരുവായൂർ പുനലൂർ ഡെയ്ലി എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം-ആലപ്പുഴ റിസർവ്ഡ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ. നേരത്തെ റദ്ദാക്കിയ പരശുറാം…

പുതുക്കിയ ഇന്ധനവില ഇന്നു മുതല്‍ പ്രാബല്യത്തില്‍

പുതുക്കിയ ഇന്ധന വില ഇന്ന് മുതൽ പ്രാബൽയത്തിൽ വരും. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഇന്ധന വില ആനുപാതികമായി കുറയും. സംസ്ഥാനത്ത് പെട്രോളിന്റെ നികുതി ലിറ്ററിനു 2.41 രൂപയും ഡീസലിനു ലിറ്ററിന് 1.30 രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി കെ…

ഇന്ത്യൻ സൈന്യം; നാലുവര്‍ഷ നിയമനം ഈ മാസം പ്രഖ്യാപിച്ചേക്കും

കര, നാവിക, വ്യോമ സേനകളിൽ നാലു വർഷത്തേക്ക് ഹ്രസ്വകാല റിക്രൂട്ട്മെന്റ് നൽകുന്ന ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും. സൈന്യത്തിനു യുവാക്കളുടെ മുഖം നൽകുക, ശമ്പളത്തിന്റെയും പെൻഷൻ ഇനങ്ങളുടെയും ചെലവ് കുറയ്ക്കുക, സേനയുടെ ആധുനികവൽക്കരണത്തിനായി ആ തുക…

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും…

ഓസ്ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്

ഓസ്ട്രേലിയയിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറൽ-നാഷണൽ സഖ്യത്തിനു ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. 10 വർഷത്തിൻ ശേഷമാണ് അവർക്ക് അധികാരം നഷ്ടമാകുന്നത്. 66.3 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്ക്…

ഇറക്കുമതി കാറുകൾ നിരോധിച്ച് പാകിസ്ഥാൻ

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും പാകിസ്ഥാൻ നിരോധിച്ചു. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമയാണ് നിരോധനം എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. കാറുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അവശ്യമല്ലാത്ത എല്ലാ വസ്തുക്കൾക്കും ഈ നിബന്ധന…

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന് ഇന്ന് ക്ലൈമാക്സ്; വിധി കാത്ത് എട്ട് ടീമുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021-22 സീസൺ ഇന്ന് അവസാനിക്കും. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് കിരീടപ്പോരാട്ടം ഉൾപ്പെടെ നിർണായകമായ നിരവധി വിധികൾക്കു തീരുമാനമാകും . എല്ലാ മത്സരങ്ങളും രാത്രി 8.30നു നടക്കും. കിരീടപ്പോരാട്ടമാണ് ഏറ്റവും നിർണ്ണായകം. നിലവിൽ 90 പോയിന്റുള്ള മാഞ്ചസ്റ്റർ…

ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി മോദി ടോക്കിയോവിലേക്ക്

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാൻ, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി ചർച്ച നടത്തും.…