Month: May 2022

മങ്കിപോക്‌സ്; യു.എ.ഇ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരണമെന്നും രോഗിയുമായി അടുത്തിടപഴകിയവർ 21 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും മന്ത്രാലയം പ്രസ്താവനയിൽ…

‘കള്ളവോട്ട് ചെയ്യാൻ സിപിഎമ്മിനെ അനുവദിക്കില്ല’

കള്ളവോട്ട് ചെയ്യാൻ സിപിഎമ്മിനെ അനുവദിക്കില്ലെന്നു വി. ഡി. സതീശൻ. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പട്ടിക തയാറാക്കി നിയോജക മണ്ഡലം റിട്ടേണിങ് ഓഫിസർമാരെ ഏൽപിക്കുമെന്നും കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപോരയിലെ രാജ്പോറ പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിലെ ത്രാൽ സ്വദേശിയായ ഷാഹിദ് റാതർ, ഷോപ്പിയാൻ സ്വദേശി…

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് വീണ്ടും മാറ്റിയത്. വിദേശത്തുള്ള വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാട്ടിലെത്തുന്നതുവരെ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.…

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. എണ്ണ ഇറക്കുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിർത്തലാക്കൻ ആണ് തീരുമാനം. ബ്രസൽസിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലായിരുന്നു തീരുമാനം. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലാണ് തീരുമാനം…

പുകയില കാഴ്ച നഷ്ടപ്പെടാനും കാരണമായേക്കുമെന്ന് വിദഗ്ധർ

അർബുദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിന് പുറമേ, പുകയില വലിക്കുന്നതും കാഴ്ച നഷ്ടപ്പെടാനും കാരണമാകുമെന്ന് വിദഗ്ധർ. ഇന്ത്യയിൽ 267 മില്യൺ ആളുകൾ പുകയില ഉപയോഗിക്കുന്നുണ്ട്. എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നതായി റിപ്പോർട്ട്. ആറ് വർഷം നീണ്ട കരിയറിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ലിവർപൂളിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നാണ്…

‘ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ’ തമിഴ് പതിപ്പ് ഒടിടി റിലീസിനൊരുങ്ങുന്നു

നവാഗതരായ ശബരി-ശരവണൻ സംവിധാനം ചെയ്ത് ആർ കെ സെല്ലുലോയ്ഡ്സിന്റെ ബാനറിൽ കെ.എസ്. രവികുമാർ നിർമ്മിച്ച ഒരു ഇന്ത്യൻ തമിഴ് സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് കൂഗിൽ കുട്ടപ്പ. മെയ് ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇപ്പോൾ ഒടിടി…

സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ്

ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ് ബൽകൗർ സിംഗ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെ ഡൽഹി പോലീസ് തിഹാർ ജയിലിൽ വിശദമായി…

തൃക്കാക്കര; ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ജോ ജോസഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 100 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഇത്തവണ വളരെ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് ഉണ്ടായിരുന്നത്. അതിനാൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും ജോ ജോസഫ് പറഞ്ഞു. പാടംകൽ സ്കൂളിലെ 140-ാം നമ്പർ പോളിംഗ് ബൂത്തിൽ സംസാരിക്കുകയായിരുന്നു…