ഗുജറാത്ത് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്തിൽ പാർട്ടിയുടെ ഉൾപ്പോർ രൂക്ഷമാകുന്നതിനിടെയാണ് ഹർദിക്കിന്റെ തീരുമാനം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹാർദിക്കിന്റെ തീരുമാനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹാർദിക് രംഗത്തെത്തിയിരുന്നു. താൻ കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണ്ടെന്നും അതിനാൽ താൻ പാർട്ടിയിൽ തുടരുമെന്ന് ഹൈക്കമാൻഡിൻ ഉറപ്പ് നൽകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലും തന്നെ ക്ഷണിച്ചിട്ടില്ലെന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്നോട് കൂടിയാലോചിച്ചില്ലെന്നും ഹർദിക് പട്ടേൽ നേരത്തെ ആരോപിച്ചിരുന്നു. വന്ധ്യംകരിക്കപ്പെട്ട നവവധുവിന്റെ അവസ്ഥയ്ക്ക് സമാനമാണ് കോൺഗ്രെസ്സിലെ തന്റെ അവസ്ഥയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.