Spread the love

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലേക്ക് കടക്കാൻ ഒരുങ്ങി റിലയൻസ് റീട്ടെയിൽ. എൽവിഎംഎച്ചിന്റെ സെഫോറയുടെ മാതൃകയിൽ റിലയൻസ് മൾട്ടി ബ്രാൻഡ് സ്റ്റോറുകളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കും. വരും വർഷങ്ങളിൽ രാജ്യത്തുടനീളം 400 എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ റിലയൻസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ഉണ്ട്. 4,000-5,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമുകൾക്കായി റിലയൻസ് ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ മാളുകളിൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2022 ജനുവരിയിൽ, നിക്കായുടെ വിപണി ലക്ഷ്യമിട്ട് റിലയൻസ് ദി ടിയാര എന്ന ബ്യൂട്ടി പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇ-കൊമേഴ്സ് കമ്പനിയായ ഫൈൻഡ്, ഇ-ഫാർമ പോർട്ടൽ നെറ്റ്മെഡ്സ് എന്നിവ റിലയൻസ് നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ രണ്ട് സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചാണ് റിലയൻസ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്. 2025 ഓടെ, രാജ്യത്തെ ഓൺലൈൻ പേഴ്സണൽ കെയർ ആൻഡ് ബ്യൂട്ടി മാർക്കറ്റ് 4.4 ബിൽയൺ ഡോളർ മൂൽയമുള്ളതായി കണക്കാക്കപ്പെടുന്നു. ടാറ്റ ഉൾപ്പെടെയുള്ള വലിയ പേരുകൾ ഈ വിപണിയെ ലക്ഷ്യമിടാൻ സൗന്ദര്യവും സൗന്ദര്യവർദ്ധകവുമായ ഇടത്തിലേക്ക് പ്രവേശിക്കുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *